KERALAM
വീട്ടിലെ കിടപ്പുമുറിയിൽ കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ, മൃതദേഹങ്ങൾ കണ്ടത് സഹോദരൻ
പാലക്കാട്: കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂരിലാണ് സംഭവം. വാലിപറമ്പ് ആലിയക്കുളമ്പ് ഉണ്ണികൃഷ്‌ണന്റെ മകൾ ഉപന്യ (18), കുത്തന്നൂർ ചിമ്പുകാട് മരോണിവീട്ടിൽ കണ്ണന്റെ മകൻ സുകിൻ (23) എന്നിവരാണ് മരിച്ചത്. യുവതിയുടെ വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ സഹോദരൻ രാത്രി തിരിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. സംഭവസമയം യുവതിയുടെ മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആലത്തൂർ പൊലീസ് അറിയിച്ചു.
Source link