പറപറക്കുന്നു ഇന്ത്യ; രാജ്യാന്തര വിനോദസഞ്ചാരികൾ 84.46 ലക്ഷം, 9.41% വർധന
പറപറക്കുന്നു ഇന്ത്യ; രാജ്യാന്തര വിനോദസഞ്ചാരികൾ 84.46 ലക്ഷം, 9.41% വർധന | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | India outbound tourism | Indian international tourism | outbound tourism statistics, Kochi tourism – India’s Outbound Tourism Soars: 8.446 Million Travelers in 2024 | India News, Malayalam News | Manorama Online | Manorama News
പറപറക്കുന്നു ഇന്ത്യ; രാജ്യാന്തര വിനോദസഞ്ചാരികൾ 84.46 ലക്ഷം, 9.41% വർധന
മനോരമ ലേഖകൻ
Published: January 01 , 2025 02:11 AM IST
1 minute Read
ന്യൂഡൽഹി ∙ കഴിഞ്ഞവർഷം രാജ്യത്തുനിന്ന് വിനോദസഞ്ചാരത്തിനായി മറ്റു രാജ്യങ്ങളിലേക്കു പോയത് 84.46 ലക്ഷം പേർ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തുനിന്ന് ആകെ പുറത്തേക്കു പോയത് 2.006 കോടി ആളുകളാണ്. ഇതിൽ 42.1% ആളുകളാണ് വിനോദസഞ്ചാരത്തിനായി പോയത്. 2023 നെ അപേക്ഷിച്ച് 9.41% വർധനയാണ് രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്. 2019 നെ അപേക്ഷിച്ച് 12.01% വർധന.
വിനോദ സഞ്ചാരത്തിനായി ഏറ്റവും അധികം ഇന്ത്യക്കാർ സഞ്ചരിച്ചത് തായ്‌ലൻഡിലേക്കാണ്. 24% തായ്‌ലൻഡിലേക്ക് പോയപ്പോൾ 18% സിംഗപ്പൂരാണ് തിരഞ്ഞെടുത്തത്. 3 ദിവസം മുതൽ 14 ദിവസം വരെ മറ്റ് രാജ്യങ്ങളിലേക്ക് സഞ്ചരിച്ചവരുടെയും യാത്രയുടെ ഉദ്ദേശ്യം വിനോദസഞ്ചാരം എന്ന് എമിഗ്രേഷൻ വിഭാഗത്തിൽ അറിയിച്ചവരുടെയും കണക്കാണിത്.
വിനോദ സഞ്ചാരികളിൽ 65.57% ആളുകളും പുരുഷൻമാരാണ്, 34.43% സ്ത്രീകൾ. ഡൽഹിയിൽനിന്നാണ് ഏറ്റവും അധികം വിദേശ വിനോദ സഞ്ചാരികളുള്ളത്, ആകെ യാത്രികരിൽ 24.35% ഡൽഹിയിൽ നിന്നാണ്. ആകെ യാത്രികരിൽ 7.38% കൊച്ചിയിൽ നിന്നും 7.09% ചെന്നൈയിൽനിന്നും വിദേശ വിനോദസഞ്ചാരത്തിനായി വിമാനം കയറി.
English Summary:
India’s Outbound Tourism Soars: 8.446 Million Travelers in 2024
mo-news-common-malayalamnews mo-news-common-newdelhinews mo-travel-tourism 40oksopiu7f7i7uq42v99dodk2-list 3f1drhimlhu5f7qp7dglv6tqi8 mo-news-world-countries-india-indianews mo-travel-travelindia 6anghk02mm1j22f2n7qqlnnbk8-list
Source link