കർഷക നേതാവിന്റെ നിരാഹാര സമരം: ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകണമെന്ന് സുപ്രീം കോടതി
കർഷക നേതാവിന്റെ നിരാഹാര സമരം: ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകണമെന്ന് സുപ്രീം കോടതി | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Jagjit Singh Dallewal | Farmer Leader | Hunger Strike | Supreme Court | Punjab Government | Chief Secretary | DGP – Farmer leader’s hunger strike: Supreme Court directs Chief Secretary and DGP to appear | India News, Malayalam News | Manorama Online | Manorama News
കർഷക നേതാവിന്റെ നിരാഹാര സമരം: ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകണമെന്ന് സുപ്രീം കോടതി
മനോരമ ലേഖകൻ
Published: January 01 , 2025 02:59 AM IST
1 minute Read
ന്യൂഡൽഹി ∙ ഒരു മാസത്തിലേറെയായി നിരാഹാരമനുഷ്ഠിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്ന വിഷയത്തിൽ പഞ്ചാബ് സർക്കാരിന് സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. കേന്ദ്ര സർക്കാർ ചർച്ചയ്ക്കു തയാറായാൽ മാത്രമേ മെഡിക്കൽ സഹായം തേടൂവെന്ന ഉറച്ച നിലപാടിലാണ് ദല്ലേവാൾ എന്നു പഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചു. ഹർജി നാളെ പരിഗണിക്കാനായി മാറ്റിയ കോടതി, പഞ്ചാബ് ചീഫ് സെക്രട്ടറിയും ഡിജിപിയും വെർച്വലായി ഹാജരാകണമെന്ന് നിർദേശിച്ചു.
സ്ഥിതി വഷളാക്കിയതിനും വൈദ്യസഹായം ലഭ്യമാക്കണമെന്ന നിർദേശം പാലിക്കാത്തതിനും സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞദിവസം ജഡ്ജിമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ അവധിക്കാല ബെഞ്ച് നിർദേശിച്ചത്.
മിനിമം താങ്ങുവിലയുടെ നിയമപരമായ ഉറപ്പ് ഉൾപ്പെടെയുള്ള കർഷകരുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 26 മുതൽ ദല്ലേവാൾ നിരാഹാര സമരം നടത്തുകയാണ്.
English Summary:
Farmer leader’s hunger strike: Supreme Court directs Chief Secretary and DGP to appear
mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-news-common-hungerstrike 2f0he3ctkmh718bbiuec6sau1b
Source link