നൂറാം വിക്ഷേപണത്തിന് ഒരുങ്ങി ശ്രീഹരിക്കോട്ട
നൂറാം വിക്ഷേപണത്തിന് ഒരുങ്ങി ശ്രീഹരിക്കോട്ട | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Sriharikota | 100th launch | ISRO | GSLV | NAVIC 02 | PSLV | Satish Dhawan Space Centre – ISRO’s 100th Mission: Sriharikota ready for historic 100th space launch | India News, Malayalam News | Manorama Online | Manorama News
നൂറാം വിക്ഷേപണത്തിന് ഒരുങ്ങി ശ്രീഹരിക്കോട്ട
മനോരമ ലേഖകൻ
Published: January 01 , 2025 02:11 AM IST
1 minute Read
ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ ഒരുക്കിനിർത്തിയിരിക്കുന്ന ജിഎസ്എൽവി റോക്കറ്റ്. (ഫയൽചിത്രം)
ചെന്നൈ ∙ പുതുവർഷത്തിൽ 100–ാം വിക്ഷേപണത്തിനുള്ള അരങ്ങൊരുക്കവുമായി ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ. റോക്കറ്റുകളിലെ ബാഹുബലിയായ ജിഎസ്എൽവി ഉപയോഗിച്ച് നാവിഗേഷൻ ഉപഗ്രഹം എൻഎവി 02 വിണ്ണിലെത്തിക്കുന്ന വിക്ഷേപണമാണ് നൂറാമതായി നടക്കുക. ഗഗയൻയാൻ, ചന്ദ്രയാൻ 4 അടക്കമുള്ള ദൗത്യങ്ങൾ നടക്കേണ്ട ഈ വർഷം ഐഎസ്ആർഒയ്ക്കും നിർണായകമാണ്.
മുൻ പ്രസിഡന്റും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ.എ.പി.ജെ.അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ 1979 ഓഗസ്റ്റ് 10നു നടത്തിയ എസ്എൽവി– 01 ആണ് ശ്രീഹരിക്കോട്ടയിൽനിന്ന് ആദ്യം നടന്ന ബഹിരാകാശ ദൗത്യം. തുടർന്നുള്ള ദൗത്യങ്ങളിൽ 62 എണ്ണത്തിലും ഐഎസ്ആർഒയുടെ വിശ്വസ്ത പടക്കുതിരയായ പിഎസ്എൽവിയായിരുന്നു വിക്ഷേപണ വാഹനമായത്. ജിഎസ്എൽവി 16 ദൗത്യങ്ങളിൽ പങ്കാളിയായി. 99–ാം ദൗത്യമായിരുന്ന പിഎസ്‌എൽവി സി 60 സ്പേഡെക്സിന്റെ നിർണായക ഘട്ടമായ സ്പേസ് ഡോക്കിങ് 7നു നടത്താനാണു ശ്രമം.
English Summary:
ISRO’s 100th Mission: Sriharikota ready for historic 100th space launch
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 3ebk8tnthr9h5t9tuoplm8ig1m 6anghk02mm1j22f2n7qqlnnbk8-list mo-space-isro mo-news-common-chennainews mo-space
Source link