ബര്‍ലിന്‍: ജര്‍മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്ക് (എഎഫ്ഡി) പിന്തുണ പ്രഖ്യാപിച്ച ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യം യൂറോപ്പിനെ ദുര്‍ബലമാക്കുകയാണെന്ന് ഉപ ചാന്‍സലര്‍ റോബര്‍ട്ട് ഹാബെക്ക്. ശക്തമായ നിയന്ത്രണങ്ങള്‍ക്ക് സാധ്യമല്ലാത്ത യൂറോപ്പിന് വേണ്ടിയുള്ള കളിയാണിതെന്നും ഹാബെക്ക് ആരോപിച്ചു. മസ്‌കിന്റെ ഈ നീക്കം അറിവില്ലായ്മ കൊണ്ടല്ലെന്നും ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിലെ ഗ്രീന്‍സ് പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി കൂടിയായ ഹാബെക്ക് പറഞ്ഞു. നിയന്ത്രണങ്ങള്‍ തങ്ങളുടെ അധികാരത്തിന് യോജിക്കില്ലെന്ന് കരുതുന്നവരാണ് യൂറോപ്പ് ദുര്‍ബലമാകാന്‍ താത്പര്യപ്പെടുന്നതെന്നും യൂറോപ്പിനെ ദുര്‍ബലമാക്കുന്നവരെ ശക്തിപ്പെടുത്തുകയാണ് മസ്‌ക് ചെയ്യുന്നതെന്നും ഹാബെക് തന്റെ പുതുവത്സര പ്രസംഗത്തില്‍ പറഞ്ഞു.
Source link