INDIA

Live കിരിബാത്തി ദ്വീപിൽ പുതുവത്സരമെത്തി; 2025നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം


പുതുവത്സരത്തെ വരവേറ്റ് കിരിബാത്തി ദ്വീപ്. 2025നെ സ്വാഗതം ചെയ്യുന്ന ആദ്യ രാജ്യമാണ് കിരിബാത്തി ദ്വീപ്. പസിഫിക് സമുദ്രത്തിലെ ദ്വീപുരാഷ്ട്രമായ കിരിബാത്തി ദ്വീപ് ക്രിസ്മസ് ദ്വീപ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനേക്കാൾ എട്ടര മണിക്കൂർ മുൻപായിരുന്നു ദ്വീപിലെ ആഘോഷം. ഗ്രീൻവിച്ച് സമയത്തേക്കാൾ 14 മണിക്കൂർ മുന്നിലാണിത്.

വെടിക്കെട്ടിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെയാണു കിരിബാത്തി ദ്വീപുകാർ പുതുവത്സരത്തെ വരവേറ്റത്. കിരിബാത്തിക്ക് പിന്നാലെ ന്യൂസിലാൻഡ്, ടോകെലൗ, ടോംഗ തുടങ്ങിയ പസിഫിക് ദ്വീപുകളിലും പുതുവത്സരം പിറന്നു. 

ലോകത്തു പുതുവത്സരം പിറക്കുന്ന നേരം (ഇന്ത്യൻ സമയക്രമത്തിൽ)
വൈകിട്ട് 3.30 കിരിബാത്തി4.30 ന്യൂസിലൻഡ്5.30 ഫിജി, റഷ്യ8.30 ജപ്പാൻ, ദക്ഷിണ കൊറിയ9.30 ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ്

പുലർ‌ച്ചെ 1.30 യുഎഇ, ഒമാൻ, അസർബൈജാൻ3.30 ഗ്രീസ്, ദക്ഷിണാഫ്രിക്ക, സൈപ്രസ്, ഈജിപ്ത്, നമീബിയ4.30 ജർമനി, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, മൊറോക്കോ, കോംഗോ, മാൾട്ട
രാവിലെ 5.30 യുകെ, അയർലൻഡ്, പോർച്ചുഗൽ8.30 ബ്രസീൽ, അർജൻ്റീന, ചിലി9.30 പ്യൂർട്ടോ റിക്കോ, ബെർമുഡ, വെനിസ്വേല, യുഎസ് വിർജിൻ ദ്വീപുകൾ, ബ്രിട്ടിഷ് വിർജിൻ ദ്വീപുകൾ10.30 യുഎസ് ഈസ്റ്റ് കോസ്റ്റ് (ന്യൂയോർക്ക്, വാഷിങ്ടൻ ഡിസി,) പെറു, ക്യൂബ, ബഹാമസ്11.30 മെക്സിക്കോ, കാനഡയുടെ ചില ഭാഗങ്ങൾ

ഉച്ചയ്ക്ക് 1.30 യുഎസ് വെസ്റ്റ് കോസ്റ്റ് (ലൊസാഞ്ചൽസ്, സാൻ ഫ്രാൻസിസ്കോ മുതലായവ)3.30 ഹവായ്, ഫ്രഞ്ച് പോളിനീസ4.30 സമോവ.


Source link

Related Articles

Back to top button