തിരുവനന്തപുരം: സാമൂഹ്യക്ഷേമപെൻഷൻ കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള വകുപ്പുതല നടപടിയുടെ ഭാഗമായി വനംവകുപ്പിലെ 9 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മന്ത്രി എ.കെ.ശശീന്ദ്രനാണ് ഉത്തരവിറക്കിയത്.
ഒരു എൽ.ഡി ടൈപ്പിസ്റ്റ്, വാച്ചർ, ഏഴ് പാർട്ട് ടൈം സ്വീപ്പർമാർ എന്നിവർക്കാണ് സസ്പെൻഷൻ.
കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ച് പിടിക്കും. നേരത്തെ റവന്യു,പൊതുഭരണം,കൃഷി,ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരുന്നു.1458 സർക്കാർ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയതെന്നാണ് ധനവകുപ്പ് റിപ്പോർട്ട്.
Source link