KERALAM
ഹരിയാനയിലുണ്ട് കാർട്ടർപുരി
വാഷിംഗ്ടൺ : അന്തരിച്ച യു.എസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ പേരിൽ ഇന്ത്യയിൽ ഒരു സ്ഥലമുണ്ട്. ഹരിയാനയിലെ ‘കാർട്ടർപുരി ” ഗ്രാമം. ദൗലത്പ്പൂർ നസീറാബാദ് എന്നായിരുന്നു ഗ്രാമത്തിന്റെ പഴയ പേര്. പ്രസിഡന്റായിരിക്കെ 1978 ജനുവരിയിൽ ജിമ്മിയും ഭാര്യ റോസലിനും ഇന്ത്യയിലെത്തിയിരുന്നു. ജിമ്മി കാർട്ടറുടെ മാതാവ് ഇടയ്‌ക്ക് ഇന്ത്യ സന്ദർശിക്കാറുണ്ടായിരുന്നു. അതിനാൽ ഇന്ത്യയോട് ഒരു പ്രത്യേക അടുപ്പം ഇരുവരും കാട്ടി. സന്ദർശനത്തിന്റെ ഭാഗമായി ദൗലത്പ്പൂർ ഗ്രാമത്തിലെത്തിയ ഇരുവർക്കും ഗ്രാമീണരിൽ നിന്ന് ഊഷ്മളമായ സ്വീകരണം ലഭിച്ചു. ഇതിൽ സന്തുഷ്ടരായ ജിമ്മിയും റോസലിനും ഗ്രാമീണർക്ക് ഒരു ടെലിവിഷൻ സെറ്റ് ഉൾപ്പെടെ സമ്മാനങ്ങളും ധനസംഭാവനയും നൽകി. അന്ന് മുതൽ ദൗലത്പ്പൂർ ‘കാർട്ടർപുരി “യായി മാറി.
Source link