WORLD
അമേരിക്കൻ ധനകാര്യവകുപ്പിൽ നുഴഞ്ഞ് കയറി ചൈനീസ് ഹാക്കർമാർ, രേഖകൾ ചോർത്തി; ആരോപണം നിഷേധിച്ച് ചൈന
ന്യൂയോർക്ക്: യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ് സംവിധാനങ്ങളിൽ ചൈനീസ് സ്റ്റേറ്റ് സ്പോൺസേർഡ് ഹാക്കർ അതിക്രമിച്ചുകയറിയതായി ആരോപണം. ചില ഓഫീസ് രേഖകളിലേക്കും ജീവനക്കാരുടെ കമ്പ്യൂട്ടർ സംവിധാനങ്ങളിലേക്കും ഹാക്കർക്ക് പ്രവേശിക്കാനായതായി യു.എസ് അധികാരികൾ ആരോപിച്ചു. ഡിസംബർ ആദ്യമാണ് ഈ ലംഘനമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വലിയ ഹാക്കിങ് സംഭവിച്ചുവെന്നാണ് യു.എസ് അധികാരികൾ ഇക്കാര്യത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഡിസംബർ എട്ടിനാണ് ഹാക്കിങ് നടന്നത്. സൈബർ സുരക്ഷാ സേവന ദാതാവായ ബിയോണ്ട് ട്രസ്റ്റ് വഴിയാണ് ഹാക്കിങ് നടന്നതെന്നാണ് നിഗമനം. ബിയോണ്ട് ട്രസ്റ്റ് പിന്നീട് ഓഫ്ലൈൻ ആക്കുകയായിരുന്നു.
Source link