KERALAM
വിതുൽ കുമാറിന് സി.ആർ.പി.എഫ് മേധാവി ചുമതല
ന്യൂഡൽഹി: സി.ആർ.പി.എഫ് താത്‌ക്കാലിക ഡയറക്‌ടർ ജനറൽ ആയി ഉത്തർപ്രദേശ് കേഡർ 1993 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥൻ വിതുൽ കുമാറിനെ നിയമിച്ചു. ഇപ്പോഴത്തെ മേധാവി അനീഷ് ദയാൽ സിംഗ് ഇന്ന് വിരമിക്കുന്ന ഒഴിവിലാണിത്. സി.ആർ.പി.എഫ് സ്‌പെഷൽ ഡയറക്ടർ ജനറലാണ് വിതുൽ കുമാർ.
സ്ഥിരം ചുമതലക്കാരൻ വരുന്നതുവരെയോ, അടുത്ത ഉത്തരവു വരെയോ വിതുൽ കുമാർ പദവിയിൽ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പഞ്ചാബ് ഭട്ടിൻഡ സ്വദേശിയും ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് ബിരുദധാരിയുമായ വിതുൽ കുമാറിന് 2028 ആഗസ്റ്റ് വരെ സർവീസ് ഉള്ളതിനാൽ സ്ഥിരനിയമത്തിന് സാദ്ധ്യതയുണ്ട്. 2009, 2021 വർഷങ്ങളിൽ പൊലീസ് മെഡൽ അടക്കം നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
Source link