മണിപ്പുർ: ഇംഫാലിൽ അക്രമികളുടെ ബങ്കർ തകർത്ത് സേന
മണിപ്പുർ: ഇംഫാലിൽ അക്രമികളുടെ ബങ്കർ തകർത്ത് സേന | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Manipur | Imphal | Army | Militants | Bunkers | Security Forces | Firing Incidents | East Imphal | Kangpokpi | CRPF | BSF | Military Operation – Manipur: Army demolishes militants’ bunkers in Imphal | India News, Malayalam News | Manorama Online | Manorama News
മണിപ്പുർ: ഇംഫാലിൽ അക്രമികളുടെ ബങ്കർ തകർത്ത് സേന
മനോരമ ലേഖകൻ
Published: December 31 , 2024 02:18 AM IST
1 minute Read
മണിപ്പൂരിലെ ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ നഗരത്തിൽ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർ. ചിത്രം:പിടിഐ
ഇംഫാൽ ∙ മണിപ്പുരിലെ കിഴക്കൻ ഇംഫാൽ, കാങ്പോക്പി ജില്ലകളിൽ കഴിഞ്ഞ ആഴ്ചയുണ്ടായ വെടിവയ്പിനു തുടർച്ചയായി സായുധസംഘം ഉപയോഗിച്ചിരുന്ന 4 ബങ്കറുകൾ സുരക്ഷാസേന തകർക്കുകയും മൂന്നെണ്ണം പിടിച്ചെടുക്കുകയും ചെയ്തു. സമീപത്തെ കുന്നുകളിൽനിന്നു താഴ്‌വരയിലെ 2 ഗ്രാമങ്ങളിലേക്ക് അക്രമികൾ കഴിഞ്ഞദിവസങ്ങളിൽ വെടിയുതിർത്തിരുന്നു. വെള്ളിയാഴ്‌ച തമ്‌നാപോക്‌പി, സനസാബി ഗ്രാമങ്ങളിൽ ഉണ്ടായ വെടിവയ്പിൽ പൊലീസ് ഉദ്യോഗസ്ഥനും സ്‌ത്രീയുമുൾപ്പെടെ 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്നാണ് കരസേന, ബിഎസ്എഫ്, സിആർപിഎഫ് എന്നിവയുടെ നേതൃത്വത്തിൽ സൈനിക നടപടി ആസൂത്രണം ചെയ്തത്.
English Summary:
Manipur: Army demolishes militants’ bunkers in Imphal
76j2mrj9tmqeqp6ke7djjhrupe mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-manipurunrest 6anghk02mm1j22f2n7qqlnnbk8-list mo-defense-crpf mo-news-national-states-manipur
Source link