ഭോപാൽ ദുരന്തം: വിഷാവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി

ഭോപാൽ ദുരന്തം: വിഷാവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Bhopal Gas Tragedy | Union Carbide | Methyl Isocyanate | Toxic Waste | India | Environmental Disaster | Pithampur | Indore | Madhya Pradesh – Bhopal Gas Tragedy: Removal of toxic waste begins | India News, Malayalam News | Manorama Online | Manorama News

ഭോപാൽ ദുരന്തം: വിഷാവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി

മനോരമ ലേഖകൻ

Published: December 31 , 2024 02:18 AM IST

1 minute Read

ഫയൽ ചിത്രം

ഭോപാൽ ∙ അഞ്ചു ലക്ഷത്തിലേറെ പേരുടെ ജീവിതം ദുരിതത്തിലാക്കുകയും 5479 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ഭോപാൽ വാതക ദുരന്തം നടന്ന് 40 വർഷത്തിനുശേഷം ദുരന്തസ്ഥലത്തെ 377 ടൺ വിഷാവശിഷ്ടങ്ങൾ നശിപ്പിക്കുന്നതിനായി അവിടെനിന്ന് മാറ്റുന്നു. മധ്യപ്രദേശ് ഹൈക്കോടതിയുടെ കർശന ശാസനയെ തുടർന്നാണിത്. യൂണിയൻ കാർബൈഡ് കമ്പനിയുടെ രാസകീടനാശിനി ഫാക്ടറിയിൽ നിന്നു മീതൈൽ ഐസോസയനേറ്റ് വിഷവാതകം ചോർന്ന് ദുരന്തമുണ്ടായത് 1984 ഡിസംബർ 2–3 തീയതികളിലായിരുന്നു. 

250 കിലോമീറ്റർ അകലെ ഇൻഡോറിനു സമീപമുള്ള പീതാംപുറിലെ ഇൻസിനറേഷൻ പ്ലാന്റിലേക്കാണ് അതീവ സുരക്ഷയിൽ വിഷാവശിഷ്ടങ്ങൾ നീക്കുന്നത്. പീതാംപുർ വരെയുള്ള പാതയിൽ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്. ജനുവരി മൂന്നിന് പീതാംപുറിലെത്തിക്കുന്ന വിഷാവശിഷ്ടങ്ങൾ കത്തിച്ച് ലഭിക്കുന്ന ചാരം പരിശോധിച്ച് വിഷാംശം ഇല്ലെന്ന് ഉറപ്പുവരുത്തും. സുരക്ഷാ ആശങ്കയിൽ 1.7 ലക്ഷം ആളുകൾ വസിക്കുന്ന വ്യവസായനഗരമായ പീതാംപുറിലെ ആളുകൾ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. 

English Summary:
Bhopal Gas Tragedy: Removal of toxic waste begins

mo-news-common-malayalamnews mo-news-common-bhopalgastragedy 5d6a1uet0a6f6539bf6gbmttnd 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-highcourt mo-news-national-states-madhyapradesh


Source link
Exit mobile version