INDIA

സ്പേഡെക്സ് ദൗത്യം: എങ്ങനെയാണ് ഡോക്കിങ് ?

സ്പേഡെക്സ് ദൗത്യം എങ്ങനെയാണ് ഡോക്കിങ് ? | മനോരമ ഓൺലൈൻ ന്യൂസ് – SPADEX Mission: SPADEX mission successfully demonstrates critical space docking technology for future Indian space missions | India News Malayalam | Malayala Manorama Online News

സ്പേഡെക്സ് ദൗത്യം: എങ്ങനെയാണ് ഡോക്കിങ് ?

മനോരമ ലേഖകൻ

Published: December 31 , 2024 02:20 AM IST

1 minute Read

വിവിധ ഭാവിദൗത്യങ്ങളിൽ മുതൽക്കൂട്ടാകുന്ന വിദ്യ

സ്പേഡെക്സ് ദൗത്യത്തിലെ എസ്‌ഡി എക്‌സ് 01 (ചേസർ), എസ്‌ഡിഎക്‌സ് 02 (ടാർഗറ്റ്) ഉപഗ്രഹങ്ങൾ ഡോക്കിങ്ങിലൂടെ കൂടിച്ചേർന്ന നിലയിൽ. ഐഎസ് ആർഒ തയാറാക്കിയ സാങ്കൽപികദൃശ്യം.

ചെന്നൈ ∙ ചന്ദ്രയാൻ 4, ഗഗൻയാൻ പദ്ധതികൾക്കും കരുത്താകുന്ന സാങ്കേതികവിദ്യയാണ് സ്പേഡെക്സ് ദൗത്യത്തിലൂടെ ഇന്ത്യ നേടാൻ ലക്ഷ്യമിടുന്ന ഡോക്കിങ്. വിക്ഷേപിക്കപ്പെട്ട എസ്‌ഡിഎക്‌സ് 01 (ചേസർ), എസ്‌ഡിഎക്‌സ് 02 (ടാർഗറ്റ്) എന്നീ ഉപഗ്രഹങ്ങളെ ഭൂമിയിൽനിന്ന് 476 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് പിന്നീട് എത്തിക്കും. ഭ്രമണപഥത്തിൽ 10–15 കിലോമീറ്റർ അകലത്തിലെത്തുമ്പോൾ ഇരു ഉപഗ്രഹങ്ങളുടെയും സാവധാനം 5 കിലോമീറ്റർ, 1.5 കിലോമീറ്റർ, 500 മീറ്റർ, 15 മീറ്റർ, 3 മീറ്റർ എന്നിങ്ങനെ അകലം കുറച്ചുകൊണ്ടുവന്നാണ് പരസ്പരം ബന്ധിപ്പിക്കുക. ഡോക്കിങ്ങിനായുള്ള പ്രവർത്തനങ്ങൾ 10– 14 ദിവസങ്ങൾക്കു ശേഷമേ തുടങ്ങൂ.

അതിസങ്കീർണമാണ് ദൗത്യം. പൂർത്തിയാക്കാൻ ആകെ 66 ദിവസം വേണ്ടിവരും. ഇന്ത്യ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന സ്വന്തം ബഹിരാകാശ നിലയത്തിന്റെ (ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ) നിർമാണത്തിനും ഈ ഡോക്കിങ് സാങ്കേതിക വിദ്യ നിർണായകമാണ്. സ്പേസ് സ്റ്റേഷന്റെ വിവിധ ഭാഗങ്ങളെ ബഹിരാകാശത്തെത്തിച്ചാണു കൂട്ടിച്ചേർക്കുക.

English Summary:
SPADEX Mission: SPADEX mission successfully demonstrates critical space docking technology for future Indian space missions

4fb0lhrk391br72tomfg8ef0ru mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-space-pslv mo-space-isro mo-space


Source link

Related Articles

Back to top button