വിദ്യാർഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ടു കൊന്ന യുവാവിന് വധശിക്ഷ
വിദ്യാർഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ടു കൊന്ന യുവാവിന് വധശിക്ഷ | മനോരമ ഓൺലൈൻ ന്യൂസ് – Death sentence for murder: Death sentence for 25 year old for murdering a woman after she refused his love request | India News Malayalam | Malayala Manorama Online News
വിദ്യാർഥിനിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ടു കൊന്ന യുവാവിന് വധശിക്ഷ
മനോരമ ലേഖകൻ
Published: December 31 , 2024 02:26 AM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo – IstockPhoto/lakshmiprasad S)
ചെന്നൈ ∙ പ്രണയാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ. രണ്ടാം വർഷ ബിരുദ വിദ്യാർഥിനി സത്യപ്രിയ സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷനിൽ കൊല്ലപ്പെട്ട കേസിൽ സതീഷ് (25) എന്ന യുവാവിനാണ് ശിക്ഷ ലഭിച്ചത്. പതിവായി വിദ്യാർഥിനിയെ ശല്യപ്പെടുത്തിയിരുന്ന സതീഷ് 2022 ഒക്ടോബർ 13ന് ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന സത്യപ്രിയയോട് വീണ്ടും പ്രണയാഭ്യർഥന നടത്തിയതിനെ തുടർന്നുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
English Summary:
Death sentence for murder: Death sentence for 25 year old for murdering a woman after she refused his love request
3kq4n4jtnt0a1g73abltke8bvf mo-crime mo-news-common-malayalamnews mo-judiciary-capitalpunishment 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-crime-murder
Source link