INDIALATEST NEWS

കന്യാകുമാരിയിൽ കണ്ണാടിപ്പാലം തുറന്നു

കന്യാകുമാരിയിൽ കണ്ണാടിപ്പാലം തുറന്നു മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Kanyakumari glass bridge | Kanyakumari |glass bridge inauguration | Triveni Sangamam |Vivekananda Rock | Thiruvalluvar Statue | M.K. Stalin – Kanyakumari gets a new landmark: Kanyakumari’s new glass bridge opens to the public | India News, Malayalam News | Manorama Online | Manorama News

കന്യാകുമാരിയിൽ കണ്ണാടിപ്പാലം തുറന്നു

മനോരമ ലേഖകൻ

Published: December 31 , 2024 01:53 AM IST

1 minute Read

കന്യാകുമാരിയിൽ വിവേകാനന്ദ സ്മാരകത്തിനും തിരുവള്ളുവർ പ്രതിമയ്ക്കുമിടയിൽ പണികഴിപ്പിച്ച കണ്ണാടിപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഭാര്യ ദുർഗ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രിമാരായ എ.വി.വേലു, തങ്കം തെന്നരശ്, ടി.ആർ.ബാലു എംപി, കനിമൊഴി എംപി, എ.രാജ എംപി, മനോ തങ്കരാജ് എംഎൽഎ തുടങ്ങിയവർ പാലത്തിന് മുകളിലൂടെ നടന്നുനീങ്ങുന്നു.

കന്യാകുമാരി∙ ത്രിവേണി സംഗമതീരത്ത് മഴവില്ലഴകായ് കണ്ണാടിപ്പാലം. വിവേകാനന്ദ പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കടലിൽ നിർമിച്ച കണ്ണാടിപ്പാലം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, കനിമൊഴി എംപി, മുഖ്യമന്ത്രിയുടെ ഭാര്യ ദുർഗ സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ വൻനിര പങ്കെടുത്ത വർണാഭമായ ചടങ്ങിലാണ് പാലം സന്ദർശകർക്കായി തുറന്നുകൊടുത്തത്.

തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കണ്ണാടി നടപ്പാലം നിർമിച്ചത്. ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി, പാലത്തിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു. ബോട്ടുജെട്ടിക്കു സമീപം ശിൽപി സുദർശൻ പട്നായിക് മണ്ണുകൊണ്ടു നിർമിച്ച പുതിയ തിരുവള്ളുവർ പ്രതിമയുടെ അനാഛാദനവും മുഖ്യമന്ത്രി നിർവഹിച്ചു. തുടർന്ന് കണ്ണാടിപ്പാലത്തിൽ ലേസർ ഷോ നടത്തി. കണ്ണാടിപ്പാലത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

English Summary:
Kanyakumari gets a new landmark: Kanyakumari’s new glass bridge opens to the public

mo-travel-kanyakumari mo-news-common-malayalamnews 1l86imjkk0mgqr6qn9h7qn37s3 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mkstalin mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-tamilnadu


Source link

Related Articles

Back to top button