മഹാകുംഭമേള: ദ്രൗപദി മുർമുവിനെ ക്ഷണിച്ച് യോഗി ആദിത്യനാഥ്; ഉപരാഷ്ട്രപതിയേയും ക്ഷണിച്ചു

മഹാകുംഭമേള: ദ്രൗപതി മുർമുവിനെ ക്ഷണിച്ച് യോഗി ആദിത്യനാഥ്; ഉപരാഷ്ട്രപതിയെയും ക്ഷണിച്ചു | മനോരമ ഓൺലൈൻ ന്യൂസ് – India News
മഹാകുംഭമേള: ദ്രൗപദി മുർമുവിനെ ക്ഷണിച്ച് യോഗി ആദിത്യനാഥ്; ഉപരാഷ്ട്രപതിയേയും ക്ഷണിച്ചു
ഓൺലൈൻ ഡെസ്ക്
Published: December 30 , 2024 10:51 AM IST
1 minute Read
യോഗി ആദിത്യനാഥ്, ദ്രൗപദി മുർമു. Image Credit: X/DDNewslive
ലക്നൗ∙ മഹാകുംഭമേളയിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനും ധനമന്ത്രി നിർമല സീതാരാമനും ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്സേനയ്ക്കും പ്രയാഗ്‌രാജിൽ 2025ൽ നടക്കുന്ന ചടങ്ങിലേക്ക് ക്ഷണമുണ്ട്. 2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള.
ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, മിസോറം ഗവർണർ വി.കെ.സിങ് എന്നിവരെയും കുംഭമേളയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവർക്കുള്ള ഉപഹാരങ്ങളും യോഗി കൈമാറി. പ്രമുഖരുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ യോഗി എക്സിൽ പങ്കുവച്ചു. വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. കുംഭമേള ചരിത്രത്തിൽ ഇടംനേടുമെന്ന് ഉത്തർപ്രദേശ് മന്ത്രി ജയ്‌വീർ സിങ് പറഞ്ഞു. ഒരുക്കങ്ങൾ പൂർത്തിയായി. ആർക്കും ഒരു പ്രശ്നവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary:
Kumba Mela : Uttar Pradesh Chief Minister Yogi Adityanath invites President Droupadi Murmu to the prestigious Maha Kumbh Mela 2025 in Prayagraj.
745jicd48v06und4nit7cs8j00 mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-yogiadityanath
Source link