INDIALATEST NEWS

സ്പേഡെക്സ് വിക്ഷേപണം ഇന്ന്; വിജയിച്ചാൽ ഇന്ത്യ ഡോക്കിങ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമാകും

സ്പേഡെക്സ് വിക്ഷേപണം ഇന്ന്; വിജയിച്ചാൽ ഇന്ത്യ ഡോക്കിങ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമാകും | മനോരമ ഓൺലൈൻ ന്യൂസ് – SPADEX Mission: PSLV C60 Spadex mission launches tonight from Sriharikota, deploying two satellites and showcasing India’s advanced space docking technology | India News Malayalam | Malayala Manorama Online News

സ്പേഡെക്സ് വിക്ഷേപണം ഇന്ന്; വിജയിച്ചാൽ ഇന്ത്യ ഡോക്കിങ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമാകും

മനോരമ ലേഖകൻ

Published: December 30 , 2024 03:03 AM IST

1 minute Read

ചെന്നൈ ∙ പിഎസ്എൽവി സി60 സ്പേഡെക്സ് വിക്ഷേപണം ഇന്നു നടക്കും. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നു രാത്രി 9.58നാണ് വിക്ഷേപണം. എസ്‌ഡിഎക്‌സ് 01, എസ്‌ഡിഎക്‌സ് 02 എന്നീ ഉപഗ്രഹങ്ങളെ 476 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കും. ഭ്രമണപഥ മാറ്റങ്ങൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഒന്നരമണിക്കൂറോളം നീളും.

ഭ്രമണപഥത്തിൽ 10–15 കിലോമീറ്റർ അകലെ എത്തിച്ച ശേഷം പതിയെ അകലം കുറച്ച് ഒന്നിച്ചുചേർക്കുന്ന പ്രക്രിയയായ സ്പേസ് ഡോക്കിങ് നടക്കും. പരീക്ഷണം വിജയമായാൽ ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റോബട്ടിക് ആം (കൈ) ഉൾപ്പെടെ 24 ശാസ്ത്രീയ പരീക്ഷണ ഉപകരണങ്ങളും (പേലോഡ്) ഐഎസ്ആർഒ ഇതിനൊപ്പം ബഹിരാകാശത്തെത്തിക്കും.

English Summary:
SPADEX Mission: PSLV C60 Spadex mission launches tonight from Sriharikota, deploying two satellites and showcasing India’s advanced space docking technology

mo-news-common-malayalamnews gqs9atvidv1hfu4n2eqs18l55 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-space-pslv mo-space-isro mo-space


Source link

Related Articles

Back to top button