റാസൽഖൈമയിൽ വിമാനം തകർന്ന് ഇന്ത്യൻ ഡോക്ടർ മരിച്ചു | മനോരമ ഓൺലൈൻ ന്യൂസ് – Indian doctor death: Young Indian doctor died in Ras Al Khaimah plane crash | India News Malayalam | Malayala Manorama Online News
റാസൽഖൈമയിൽ വിമാനം തകർന്ന് ഇന്ത്യൻ ഡോക്ടർ മരിച്ചു
മനോരമ ലേഖകൻ
Published: December 30 , 2024 03:08 AM IST
1 minute Read
പ്രതീകാത്മക ചിത്രം
റാസൽഖൈമ ∙ ചെറുവിമാനം റാസൽഖൈമ കടലിൽ തകർന്നുവീണ് യുവ ഇന്ത്യൻ ഡോക്ടറും പൈലറ്റും മരിച്ചു. ഡോ. സുലൈമാൻ അൽ മാജിദ്(26), പാക്കിസ്ഥാനി വനിതാ പൈലറ്റ് എന്നിവരാണു മരിച്ചത്. ആകാശക്കാഴ്ചകൾ കാണാൻ വാടകയ്ക്കെടുത്ത ജസീറ ഏവിയേഷൻ ക്ലബിൽ നിന്നുള്ള ഗ്ലൈഡർ ഉച്ചയ്ക്ക് ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് തകർന്നത്. ഡോക്ടറുടെ കുടുംബാംഗങ്ങൾ ക്ലബിൽ എത്തിയിരുന്നു. അടുത്ത വിമാനത്തിൽ സഹോദരനും യാത്ര ചെയ്യേണ്ടതായിരുന്നു. ഡോ. സുലൈമാൻ റാസൽഖൈമയിൽ തന്നെയാണു ജനിച്ചു വളർന്നത്.
English Summary:
Indian doctor death: Young Indian doctor died in Ras Al Khaimah plane crash
mo-auto-airplane-crash mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-health-death 6upf2uabuocs69r6103hs6rd21
Source link