‘സിയാങ് അണക്കെട്ട് ഇന്ത്യയുടെ സുരക്ഷാ മുൻകരുതൽ; ചൈന വെള്ളം തുറന്നുവിട്ടാലും പ്രളയം ഉണ്ടാകാതെ തടയും’

‘സിയാങ് അണക്കെട്ട് ഇന്ത്യയുടെ സുരക്ഷാ മുൻകരുതൽ’; ചൈന വെള്ളം തുറന്നുവിട്ടാലും പ്രളയം ഉണ്ടാകാതെ പുതിയ അണക്കെട്ട് തടയും | മനോരമ ഓൺലൈൻ ന്യൂസ് – Arunachal Pradesh’s Siang Dam: Arunachal Pradesh Chief Minister Pema Khandu clarifies that the Siang Dam’s primary purpose is national security, with power generation secondary | India News Malayalam | Malayala Manorama Online News
‘സിയാങ് അണക്കെട്ട് ഇന്ത്യയുടെ സുരക്ഷാ മുൻകരുതൽ; ചൈന വെള്ളം തുറന്നുവിട്ടാലും പ്രളയം ഉണ്ടാകാതെ തടയും’
മനോരമ ലേഖകൻ
Published: December 30 , 2024 03:18 AM IST
1 minute Read
പേമ ഖണ്ഡു. (ചിത്രം:പിടിഐ)
ഇറ്റാനഗർ ∙ അരുണാചൽ പ്രദേശിലെ സിയാങ്ങിൽ 1.13 ലക്ഷം കോടി രൂപ ചെലവഴിച്ച് കേന്ദ്രസർക്കാർ നിർമിക്കുന്ന അണക്കെട്ടിന്റെ പ്രധാനലക്ഷ്യം ദേശസുരക്ഷയാണെന്നും വൈദ്യുതോൽപാദനം രണ്ടാമത്തെ ലക്ഷ്യം മാത്രമാണെന്നും മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി.
ഇന്ത്യയ്ക്കും ബംഗ്ലദേശിനും ആശങ്കയുയർത്തി ബ്രഹ്മപുത്ര നദിയിൽ ചൈന 13,700 കോടി ഡോളർ ചെലവഴിച്ച് ലോകത്തെ ഏറ്റവും അണക്കെട്ട് നിർമിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ബ്രഹ്മപുത്ര നദിയുടെ അരുണാചൽപ്രദേശിലെ പേരാണു സിയാങ്.
ഹിമാലയൻ നിരകളിലെ വൻ കൊക്കയോടു ചേർന്ന്, ബ്രഹ്മപുത്ര അരുണാചലിലേക്കു ദിശമാറി ഒഴുകുന്ന ഭാഗത്താണു ചൈന അണക്കെട്ടു നിർമിക്കുന്നത്. ചൈന അണക്കെട്ട് തുറന്നുവിട്ടാലും ഇന്ത്യയുടെ താഴ്‌വരകളിൽ പ്രളയസാധ്യത ലഘൂകരിക്കാൻ സിയാങ് വിവിധോദ്ദേശ്യപദ്ധതി (എസ്‌യുഎംപി) യിലൂടെ സാധിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
English Summary:
Arunachal Pradesh Siang Dam: Arunachal Pradesh Chief Minister Pema Khandu clarifies that the Siang Dam’s primary purpose is national security, with power generation secondary
mo-news-common-malayalamnews 531kq71p74pqhc3it6196v6kp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-environment-flood mo-environment-dam mo-news-national-states-arunachalpradesh
Source link