INDIA

കന്യാകുമാരിയിൽ കണ്ണാടിപ്പാലം ഇന്ന് തുറക്കും

കന്യാകുമാരിയിൽ കണ്ണാടിപ്പാലം ഇന്ന് തുറക്കും | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Kanyakumari Glass Bridge | Kanyakumari | Glass Bridge inauguration | Thiruvalluvar Statue | Thiruvalluvar | Triveni Sangamam | Tamil Nadu | M.K. Stalin – Glass bridge inauguration: Kanyakumari glass bridge inaugurated today by CM Stalin | India News, Malayalam News | Manorama Online | Manorama News

കന്യാകുമാരിയിൽ കണ്ണാടിപ്പാലം ഇന്ന് തുറക്കും

മനോരമ ലേഖകൻ

Published: December 30 , 2024 03:31 AM IST

1 minute Read

മണ്ണുകൊണ്ടു നിർമിച്ച തിരുവള്ളുവരുടെ പുതിയ പ്രതിമയുടെ അനാഛാദനവും ഇന്ന്

കന്യാകുമാരിയിൽ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജത ജൂബിലി ആഘോഷം കണ്ണാടിപ്പാലത്തിന്റെ ഉദ്ഘാടനം എന്നിവ ഇന്നും നാളെയുമായി നടക്കുന്നതോടനുബന്ധിച്ചു ലേസർ ലൈറ്റുകളുടെ വെളിച്ചത്തിൽ പ്രകാശിച്ചു നിൽക്കുന്ന തിരുവള്ളുവർ പ്രതിമ. പുതിയ കണ്ണാടിപ്പാലവും കാണാം.

കന്യാകുമാരി ∙ ത്രിവേണി സംഗമ തീരത്ത് തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനമായി കണ്ണാടിപ്പാലം ഇന്നു തുറക്കും. വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും മധ്യേ കടലിൽ നിർമിച്ച കണ്ണാടിപ്പാലം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്ന് 5.30ന് ഉദ്ഘാടനം ചെയ്യും. ബോട്ടുജെട്ടിക്കു സമീപം ശിൽപി സുദർശൻ പട്നായിക് മണ്ണ് കൊണ്ടു നിർമിച്ച തിരുവള്ളുവരുടെ പുതിയ പ്രതിമയുടെ അനാഛാദനവും മുഖ്യമന്ത്രി നിർവഹിക്കും. തുടർന്ന് കണ്ണാടിപ്പാലത്തിൽ ലേസർ ഷോ.

തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് കണ്ണാടി നടപ്പാലം നിർമിച്ചത്. നാളെ രാവിലെ 9ന് ഗെസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് സാംസ്കാരിക സമ്മേളനം, കവിയരങ്ങ് എന്നിവയും നടക്കും. 37 കോടി രൂപ ചെലവിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പാണ് പാലം നിർമിച്ചത്. പാലത്തിന്റെ മധ്യത്തിൽ കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച് തൂക്കുപാലം മാതൃകയിലാണ് നിർമാണം. 

English Summary:
Glass bridge inauguration: Kanyakumari glass bridge inaugurated today by CM Stalin

mo-travel-kanyakumari mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mkstalin mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-tamilnadu 3a0i0ul8740j2bblfv2dtukckc


Source link

Related Articles

Back to top button