തിരുവനന്തപുരം: ഡി.ജി.പി ഡോ.സഞ്ജീബ് കുമാർ പട്ജോഷി നാളെ സർവീസിൽ നിന്ന് വിരമിക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ ഡയറക്ടർ ജനറൽ ഒഫ് ഇൻവെസ്റ്റിഗേഷൻ ആയി സേവനമനുഷ്ഠിക്കുന്ന ഒഡീഷ സ്വദേശിയായ ഇദ്ദേഹം 1991 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. അഗ്നിരക്ഷാസേനാ മേധാവി, ദുരന്തനിവാരണ വകുപ്പ് ഡയറക്ടർ ജനറൽ, മിൽമ, കെ.എസ്.ആർ.ടി.സി, കെ.എസ്.എഫ്.ഡി.സി, സിവിൽ സപ്ലൈസ് കോർപ്പറേഷൻ, പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എന്നിവിടങ്ങളിൽ എം.ഡി, കോസ്റ്റൽ പൊലീസ് എ.ഡി.ജി.പി, പൊലീസ് അക്കാഡമിയിൽ ഡി.ഐ.ജി, മനുഷ്യാവകാശ കമ്മിഷൻ, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി എന്നിവിടങ്ങളിൽ ഐ.ജി പദവികൾ വഹിച്ചിട്ടുണ്ട്. യു.എൻ കൊസോവോ മിഷനിൽ കമ്മ്യൂണിക്കേഷൻ ഓഫീസർ, കേന്ദ്ര ട്രൈബൽ അഫയേഴ്സ് മന്ത്രാലയത്തിൽ ജോയിന്റ് ഡയറക്ടർ, കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. ഗവർണറുടെ എ.ഡി.സി, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ, പൊലീസ് ആസ്ഥാനത്തെ സ്‌പെഷ്യൽ സെൽ, ടെലികമ്മ്യൂണിക്കേഷൻ എന്നിവിടങ്ങളിൽ എസ്.പിയായും സേവനമനുഷ്ഠിച്ചു.
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം (2016), ഐക്യരാഷ്ട്രസഭ പുരസ്കാരം (2001), കാൺപൂർ ഐ.ഐ.ടിയുടെ സത്യേന്ദ്ര ദുബെ പുരസ്കാരം (2011), നാഗ്പൂർ എൻ.ഐ.ടിയുടെ പുരസ്കാരം (2019) എന്നിവ ലഭിച്ചിട്ടുണ്ട്.
Source link