WORLD
ആറ് ദുരന്തങ്ങള്‍, പൊലിഞ്ഞത് 236 ജീവനുകള്‍; ഈ ഡിസംബര്‍ വിമാനയാത്രികരുടെ ദു:സ്വപ്‌നമാണ്!
ക്രിസ്മസ് ആഘോഷിക്കുന്ന, പുതുവത്സരത്തെ സന്തോഷത്തോടെ വരവേല്‍ക്കുന്ന ഡിസംബറെന്ന മഞ്ഞുമാസത്തെ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ആകാശയാത്രികരെ സംബന്ധിച്ച് നടുക്കുന്ന ഓര്‍മകള്‍ മാത്രമാണ് ഡിസംബര്‍ നല്‍കിയത്. വ്യത്യസ്ത രാജ്യങ്ങളില്‍ നടന്ന ആറ് ദുരന്തങ്ങളിലായി പൊലിഞ്ഞത് 236 ജീവനുകള്‍. ദക്ഷിണ കൊറിയയില്‍ 179 യാത്രികര്‍ മരിച്ചപ്പോള്‍ കസാഖ്‌സ്താനില്‍ അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നുവീണ് മരിച്ചത് 38 പേരാണ്. ഡിസംബര്‍ 22-ന് ബ്രസീലില്‍ ചെറുവിമാനം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. പാപ്പുവ ന്യൂ ഗിനിയയില്‍ വിമാനം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചപ്പോള്‍ അര്‍ജന്റീനയിലും ഹവായിയിലും നടന്ന അപകടങ്ങളിലായി നാല് പൈലറ്റുമാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
Source link