WORLD

‘രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലേ?’ മുവാന്‍ വിമാനത്താവളത്തില്‍ കരളലിയിക്കുന്ന കാഴ്ച്ചകള്‍


സോള്‍: ‘രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ലേ?’ മുവാന്‍ എയര്‍പോര്‍ട്ടില്‍ ഞായറാഴ്ച മുഴങ്ങികേട്ട ചോദ്യങ്ങളിലൊന്നാണിത്. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയര്‍ വിമാനം ദക്ഷിണ കൊറിയയിലെ മുവാന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ന്(ഞായർ) രാവിലെ ഒന്‍പതിനാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 179 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടുപേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കളുടെ നിലവിളികളായിരുന്നു വിമാനത്താവളത്തിൽ നിറഞ്ഞുനിന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ബന്ധുക്കളെ അഭിസംബോധന ചെയ്ത് മുന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ലീ ജിയോങ് ഹൈയോണ്‍ സംസാരിക്കുമ്പോഴായിരുന്നു ബന്ധുക്കള്‍ വികാരധീനരായത്. വിമാനത്തിലുണ്ടായിരുന്ന 181 പേര്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത കുടുംബാംഗങ്ങളെ തകര്‍ത്തു കളഞ്ഞു. ചിലര്‍ പൊട്ടികരഞ്ഞു, ചിലരാകട്ടെ കരഞ്ഞു തളര്‍ന്നു വീണു. ചിലർ രക്ഷപ്പെടാനായി ഒരു സാധ്യയുമില്ലേയെന്ന് കരഞ്ഞുകൊണ്ട് ചോദിച്ചു. സാധ്യതയില്ലെന്ന് മേധാവി തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു


Source link

Related Articles

Back to top button