KERALAM

‘കേരളത്തിന് ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടാകും, സുന്ദരമായ ഓർമകളും കൊണ്ട് പടിയിറക്കം’; ഗവർണർ സ്ഥാനം ഒഴിഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: കേരളത്തിനോടുളള സ്നേഹം ആജീവനാന്തകാലം ഹൃദയത്തിൽ സൂക്ഷിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിന്റെ ഗവർണർ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന അവസരത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗികമായി വിടപറച്ചിൽ ചടങ്ങ് സംഘടിപ്പിക്കാത്തതിനെക്കുറിച്ചും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് കുറച്ച് സമയം മലയാളത്തിലാണ് അദ്ദേഹം സംസാരിച്ചത്.

‘ഗവർണറുടെ കാലാവധി തീർന്നു. പക്ഷെ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധം ആയിരിക്കും. കേരള ജീവിതത്തിന്റെ സുന്ദരമായ ഓർമകളും കൊണ്ടാണ് പടിയിറക്കം. നിങ്ങളെ എല്ലാം ഞാൻ എന്നും ഓർക്കും. കേരളത്തിലെ എല്ലാവർക്കും നല്ലതുവരട്ടെ. എന്റെ ഹൃദയത്തിൽ കേരളത്തിന് എന്നും പ്രത്യേക സ്ഥാനമുണ്ട്. കേരളത്തിനോടുളള എന്റെ വികാരത്തിന് ഒരിക്കലും അവസാനമുണ്ടാകില്ല. ഇത് ഞാൻ തുടരും.

എല്ലാവർക്കും ആശംസകൾ. ഒരുപാട് നന്ദിയുണ്ട്. എനിക്ക് സനേഹവും പിന്തുണയും തന്ന എല്ലാവർക്കും നന്ദി. കഴിഞ്ഞ അഞ്ച് വർഷങ്ങൾ എനിക്ക് പ്രയാസം നിറഞ്ഞതായിരുന്നില്ല. ഞാൻ എന്റെ ഉത്തരവാദിത്തമാണ് നിർവ്വഹിച്ചത്. സർക്കാരിനും ആശംസകൾ. അവർ കേരളത്തിലെ ജനങ്ങളുടെ നൻമയ്ക്കുവേണ്ടി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ മുഴുവൻ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് വിടപറഞ്ഞ ദുഃഖാചരണത്തിലാണ്. അതുകൊണ്ടാണ് ഔദ്യോഗിക യാത്രയയപ്പ് നൽകാതിരുന്നത്’- അദ്ദേഹം വ്യക്തമാക്കി.


Source link

Related Articles

Back to top button