റഷ്യയുടെ വെടിയേറ്റാണ് വിമാനം തകര്‍ന്നത്, കുറ്റം സമ്മതിച്ച് മാപ്പ് പറയണം- അസര്‍ബയ്ജാന്‍ പ്രസിഡന്റ്
ബാക്കു: റഷ്യയില്‍ നിന്നുള്ള വെടിയേറ്റാണ് അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്‌സ്താനില്‍ തകര്‍ന്നുവീണതെന്ന് അസര്‍ബയ്ജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്. 38 പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തിന്റെ കാരണം മറച്ചുവെയ്ക്കാന്‍ റഷ്യ ശ്രമിച്ചുവെന്നും കുറ്റം സമ്മതിക്കണമെന്നും ഇല്‍ഹേം അലിയേവ് വ്യക്തമാക്കിയതായും അസര്‍ബയ്ജാന്‍ സ്റ്റേറ്റ് ടെലിവിഷനെ ഉദ്ധരിച്ച് റോയിട്ടേസ് റിപ്പോര്‍ട്ട് ചെയ്യുന്നു.തകര്‍ച്ചയുടെ കാരണങ്ങളെ കുറിച്ച് തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിച്ച് വിമാന ദുരന്തത്തിന്റെ യഥാര്‍ഥ കാരണം മറച്ചുവെയ്ക്കാന്‍ റഷ്യ ശ്രമിച്ചു. ദുരന്തത്തില്‍ റഷ്യയ്ക്കുള്ള പങ്ക് മറച്ചുവെയ്ക്കുന്ന തരത്തിലുള്ള സിദ്ധാന്തങ്ങളാണ് അവര്‍ മുന്നോട്ടുവെച്ചതെന്നും ഇല്‍ഹേം അലിയേവ് ആരോപിക്കുന്നു. സൗഹൃദ രാജ്യമായി കണക്കാക്കപ്പെടുന്ന അസര്‍ബയ്ജാനോട് കുറ്റം സമ്മതിച്ച് മാപ്പ് പറയുകയും പൊതുജനങ്ങളെ യഥാര്‍ത്ഥ സത്യം അറിയിക്കുകയുമായിരുന്നു ദുരന്തത്തിന് പിന്നാലെ റഷ്യ ചെയ്യേണ്ടിയിരുന്നതെന്നും അലിയേവ് കൂട്ടിച്ചേര്‍ത്തു.
Source link