KERALAM

വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം; താലിമാല കെെയിൽ അണിഞ്ഞ് അംബാനിയുടെ മരുമകൾ, ചിത്രങ്ങൾ വെെറൽ

ഏഷ്യയിലെ ഏ​റ്റവും വലിയ കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എപ്പോഴും സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. അടുത്തിടെയാണ് അനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം നടന്നത്. ലോകശ്രദ്ധതന്നെ നേടിയ വിവാഹമായിരുന്നു അത്. ശേഷം രാധിക മെർച്ചന്റിന്റെ ഫാഷനും ജീവിത രീതികളും നിരവധി പേർ തെരയാൻ തുടങ്ങി.

രാധിക എവിടെപോയാലും അത് സോഷ്യൽ മീഡികളിൽ ചർച്ചയാകാനും തുടങ്ങിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ രാധികയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ ഗൗണിന്റെ കൂടെ താലിമാല ഇടാൻ കഴിയാത്തതിനാൽ അതിന് അനുസരിച്ച് താലിമാല കെെയിൽ ബ്രേസ്‌ലെറ്റ് ആയി ധരിച്ചിരിക്കുന്നത് ചിത്രങ്ങളിൽ കാണാം. ഡിസംബർ 22ന് എൻഎംഎസിസി ആർട്സ് കഫേ പ്രിവ്യൂ നെെറ്റിൽ എത്തിയതായിരുന്നു രാധിക.

കറുത്ത ഗൗണിൽ അതീവ സുന്ദരിയായാണ് രാധിക എത്തിയത്. കെെയിൽ താലിമാലയും അണിഞ്ഞിട്ടുണ്ട്. ഒപ്പം ചുവന്ന നിറത്തിലുള്ള ബാഗും ഉണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വെെറലായതിന് പിന്നാലെ നിരവധി പേരാണ് രാധികയെ പുകഴ്ത്തി രംഗത്തെത്തുന്നത്. താലിമാല കെെയിൽ അണിഞ്ഞ് പുതിയ ഫാഷൻ കൊണ്ടുവന്നിരിക്കുകയാണ് രാധികയെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ ചിലർ വിമർശിച്ചു രംഗത്തെത്തുന്നുണ്ട്. പവിത്രമായി സൂക്ഷിക്കേണ്ട താലിമാല അഴിച്ച് കെെയിൽ കെട്ടിയെന്നും അതിന്റെ പവിത്രത നശിപ്പിച്ചുവെന്നുമാണ് പലരുടെയും വിമർശനം. വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രമാണ് ആയതെന്നും അതിനുള്ളിൽ താലിമാല അഴിച്ചെന്നും ചിലർ പ്രതികരിച്ചു.


Source link

Related Articles

Back to top button