സോള്‍: ദക്ഷിണ കൊറിയയില്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 150 കടന്നു. 179 പേര്‍ മരിച്ചതായുള്ള അനൗദ്യോഗിക കണക്കുകളും പുറത്തുവരുന്നുണ്ട്. അതിദാരുണമായ സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിമാനകമ്പനിയായ ജെജു എയര്‍ലൈന്‍സ് രംഗത്തെത്തിയയതിന് പിന്നാലെ സംഭവത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കമ്പനി സിഇഒ കിം ഈ ബേ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രസ്താവനയില്‍ കിം വ്യക്തമാക്കി. അപകടത്തിന്റെ യഥാര്‍ഥ കാരണമെന്താണെന്നോ എങ്ങനെയാണ് ദുരന്തം സംഭവിച്ചതെന്നോ വ്യക്തമല്ല, എങ്കിലും അപകടത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നുവെന്ന് കിം പ്രസ്താവനയില്‍ പറഞ്ഞു.
Source link