സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ചുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 179 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടുപേരെ മാത്രമാണ് ജീവനോടെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ അപകടത്തിന്റെ തൊട്ടുമുമ്പ് വിമാനത്തിലെ ഒരു യാത്രക്കാരന്‍ ബന്ധുവിന് അയച്ച സന്ദേശം പുറത്തുവന്നിരിക്കുകയാണ്.വിമാനത്തിന്റെ ചിറകില്‍ ഒരു പക്ഷി കുടുങ്ങിയിട്ടുണ്ടെന്ന് ഒരു യാത്രക്കാരന്‍ ബന്ധുവിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസ് 1 ഏജന്‍സിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ‘അവസാനമായി ഞാനൊന്നു പറയട്ടെ ?’ എന്ന് യാത്രക്കാരന്‍ സന്ദേശമയച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് കത്തിയമരുകയായിരുന്നു.
Source link