ദക്ഷിണകൊറിയ വിമാനാപകടം; അതീവ ദുഃഖം രേഖപ്പെടുത്തി ഇന്ത്യ


സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ചുണ്ടായ വന്‍ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി ഇന്ത്യ. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ രാജ്യത്തിന്റെ ഹൃദയംഗമമായ അനുശോചനമറിയിക്കുന്നുവെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അമിത് കുമാര്‍ അറിയിച്ചു.”മുവാന്‍ എയര്‍പോര്‍ട്ടില്‍ ഇന്ന് സംഭവിച്ച വിമാനാപകട ദുരന്തത്തില്‍ അതീവ ദുഃഖമുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് രാജ്യത്തിന്റെ ഹൃദയംഗമമായ അനുശോചനമറിയിക്കുന്നു. റിപ്പബ്ലിക് ഓഫ് കൊറിയയിലെ ജനങ്ങള്‍ക്കും സര്‍ക്കാറിനും ഇന്ത്യന്‍ എംബസി ഐക്യദാര്‍ഢ്യമറിയിക്കുന്നു” – സോളില്‍ നിന്നും അമിത് കുമാര്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.


Source link

Exit mobile version