പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ

കൊച്ചി: പെരിയ കൊലക്കേസിൽ ഒന്നു മുതൽ 8 വരെ പ്രതികളായ എ. പീതാംബരൻ, സജി.സി. ജോർജ്, കെ.എം. സുരേഷ്, കെ. അനിൽകുമാർ, ജിജിൻ, ആർ. ശ്രീരാഗ്, എ.അശ്വിൻ, സുബീഷ് എന്നിവർക്കെതിരെ ഏഴുകുറ്റങ്ങൾ സി.ബി.ഐ കോടതി ചുമത്തി.
ഐ.പി.സി 302 – കൊലക്കുറ്റം
ഐ.പി.സി 143 – നിയമവിരുദ്ധമായി സംഘം ചേരൽ
ഐ.പി.സി 147 – കലാപം സൃഷ്ടിക്കൽ
ഐ.പി.സി 201 – തെളിവ് നശിപ്പിക്കൽ
ഐപിസി 148 – മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം
ഐപിസി 341 – തടഞ്ഞു നിർത്തൽ
ഐപിസി 120ബി – ക്രിമിനൽ ഗൂഢാലോചന

പത്താം പ്രതി ടി. രഞ്ജിത്, 15-ാം പ്രതി എ. സുരേന്ദ്രൻ

എന്നിവർക്കെതിരെയാണ് കൊലപാതക ഗൂഢാലോചന. ഗൂഢാലോചന തെളിഞ്ഞതിനാൽ ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കുമേൽ ചുമത്തിയ എല്ലാ കുറ്റങ്ങളും ഇവർക്കും ബാധകം

കെ. മണികണ്ഠൻ, കെ.വി. കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, ഭാസ്‌കരൻ വെളുത്തോളി എന്നിവർക്കെതിരെ

കസ്റ്റഡിയിൽ നിന്ന് രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തിയതിന് ഐ.പി.സി 225 വകുപ്പാണ്.


Source link
Exit mobile version