യു.കെയില്‍ കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി


എഡിന്‍ബറോ : യു.കെയില്‍ നിന്ന് കാണാതായ മലയാളി പെണ്‍കുട്ടി സാന്ദ്ര സജുവിന്റെ മൃതദേഹം കണ്ടെത്തി. ന്യൂബ്രിഡ്ജിന് സമീപത്ത് നിന്ന് വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് എഡിന്‍ബറോ പോലീസ് അറിയിച്ചു. എഡിന്‍ബറോയിലെ ഗൈലില്‍ നിന്ന് ഡിസംബര്‍ ആറിനാണ് സാന്ദ്ര സജുവിനെ(22)കാണാതായത്. ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയായിരുന്നു സാന്ദ്ര. ഡിസംബര്‍ ആറിന് ലിവിങ്‌സ്റ്റണിലെ ബേണ്‍വേലില്‍ പ്രവര്‍ത്തിക്കുന്ന അസ്ദ സ്റ്റോറിന് മുന്നിലാണ് സാന്ദ്രയെ അവസാനമായി കണ്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.


Source link

Exit mobile version