ക്ലാസ് മുറിയിൽ അശ്ലീല വിഡിയോ കണ്ട് അധ്യാപകൻ; ചിരിച്ച വിദ്യാർഥിക്ക് മർദനം, തലമുടിയിൽ പിടിച്ചു ചുമരിൽ ഇടിച്ചു
ക്ലാസ് മുറിയിൽ അശ്ലീല വിഡിയോ കണ്ട് അധ്യാപകൻ; ചിരിച്ച വിദ്യാർഥിയുടെ തലമുടിയിൽ പിടിച്ചു ചുമരിൽ ഇടിച്ചു | യുപി മർദനം | മലയാളം ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Uttar Pradesh Teacher Caught Watching Pornography, Beats Student | UP | Child Abuse | India News | Malayala Manorama Online News
ക്ലാസ് മുറിയിൽ അശ്ലീല വിഡിയോ കണ്ട് അധ്യാപകൻ; ചിരിച്ച വിദ്യാർഥിക്ക് മർദനം, തലമുടിയിൽ പിടിച്ചു ചുമരിൽ ഇടിച്ചു
ഓൺലൈൻ ഡെസ്ക്
Published: December 29 , 2024 10:54 AM IST
1 minute Read
പ്രതീകാത്മക ചിത്രം
ലക്നൗ∙ ഉത്തർപ്രദേശിലെ ഝാൻസിയിൽ വിദ്യാർഥിയോട് അധ്യാപകന്റെ ക്രൂരത. ക്ലാസ് മുറിയിൽ ഇരുന്നു താൻ അശ്ലീലചിത്രം കാണുന്നതു കണ്ട എട്ടുവയസ്സുകാരനെയാണ് അധ്യാപകൻ ക്രൂരമായി മർദിച്ചത്. അധ്യാപകൻ വിഡിയോ കണ്ട സംഭവം സഹപാഠികളോട് പറഞ്ഞു ചിരിച്ചുവെന്ന് ആരോപിച്ചാണ് അധ്യാപകനായ കുൽദീപ് യാദവ് വിദ്യാർഥിയുടെ മുടിയിൽ പിടിച്ചു തല ചുമരിൽ ഇടിച്ചത്. അധ്യാപകനെ കസ്റ്റഡിയിൽ എടുത്തെന്നും അന്വേഷണം നടക്കുകയാണെന്നും യുപി പൊലീസ് പറഞ്ഞു.
കുൽദീപ് യാദവ് ക്ലാസ് മുറിയിൽ മൊബൈൽ ഫോണിൽ ഒരു അശ്ലീല വിഡിയോ കാണുകയായിരുന്നു. വിദ്യാർഥികൾ ഇതു കാണുകയും പരസ്പരം സംസാരിച്ചു ചിരിക്കുകയും ചെയ്തുവെന്ന് വിദ്യാർഥിയുടെ പിതാവ് പറയുന്നു. ‘‘വിദ്യാർഥികളുടെ പ്രതികരണത്തിൽ ക്ഷുഭിതനായ യാദവ് എന്റെ മകനെ ക്രൂരമായി മർദിച്ചു. അയാൾ മകന്റെ മുടിയിൽ പിടിച്ചു തല ഭിത്തിയിൽ ഇടിച്ചു. ചൂരൽ കൊണ്ട് അടിച്ചു. എന്റെ മകനു ചെവിയിൽ ഉൾപ്പെടെ പരുക്കേറ്റു. അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്’’ – പിതാവ് പറഞ്ഞു.
English Summary:
Uttar Pradesh Teacher Caught Watching Pornography, Beats Student: Kuldeep Yadav, a teacher in Jhansi, was arrested after beating an eight-year-old student. The child saw him watching pornography in class room.
5nid45d46chobocc8bncq09nb9 mo-crime-crimeagainstchildren 5us8tqa2nb7vtrak5adp6dt14p-list mo-news-common-uttar-pradesh-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-uttar-pradesh-news mo-crime-child-abuse
Source link