ഞെട്ടലായി ദക്ഷിണ കൊറിയയിലെ വിമാനാപകടം; ഇതുവരെ 87 മരണം, പക്ഷി ഇടിച്ചതോ കാരണം?
ക്രിസ്മസ് ദിനത്തിലാണ് കസാഖ്‌സ്താന്‍ വിമാനം അക്താക്കുവില്‍ തകര്‍ന്നുവീണ് 38 പേര്‍ മരിക്കുന്നത്. ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്കുള്ള യാത്രാമധ്യേയാണ് അസര്‍ബൈജാന്‍ വിമാനം നിയന്ത്രണം നഷ്ടപ്പെട്ടു തകര്‍ന്നു വീണത്. ആ അപകടവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ അടങ്ങുന്നതിന് മുമ്പുതന്നെ ലോകം മറ്റൊരു വിമാനാപകടത്തിനുകൂടി സാക്ഷിയായിരിക്കുകയാണ്. ബാങ്കോക്കില്‍ നിന്ന് 175 യാത്രക്കാരും ആറ് ജീവനക്കാരുമായി പുറപ്പെട്ട ജെജു എയര്‍ വിമാനമായ 7C2216 ആണ് ദക്ഷിണ കൊറിയയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്. 87 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ ഒമ്പതു മണിയോടെയായിരുന്നു അപകടം. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി നിരങ്ങി നീങ്ങിയ വിമാനം സുരക്ഷാ മതിലില്‍ ഇടിച്ച് കത്തിച്ചാമ്പലാകുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ പങ്കുവെച്ച ദൃശ്യങ്ങളില്‍ വിമാനം ലാന്‍ഡിങ് ഗിയറില്ലാതെ റണ്‍വേയിലൂടെ തെന്നി നീങ്ങുന്നതും മതിലില്‍ ഇടിച്ച് പൊട്ടിത്തെറിച്ച് തീഗോളമാകുന്നതും കാണാം..
Source link