KERALAM
വിധിയിൽ തൃപ്‌തിയില്ല: ഉണ്ണിത്താൻ
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ കോടതി വിധിയിൽ പൂർണ്ണ തൃപ്തരല്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പ്രതികരിച്ചു.കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പം കല്ല്യോട്ടെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ കേസ് ആസൂത്രിതമാണെന്നും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പിന്നിൽ ഉന്നത സി.പി.എം നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നും നേരത്തെ പറഞ്ഞതാണ്. പെരിയ കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും സർക്കാരും പൊലീസും ഒത്തുകളിച്ചു. സർക്കാർ ഏജൻസികളെ കൊണ്ട് കേസ് അന്വേഷിപ്പിച്ചിട്ട് ഇല്ലാതാക്കാൻ ശ്രമിച്ചു. പ്രതികളുടെ വാക്കുകൾ കേട്ടിട്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയത്.
Source link