KERALAM
മുഖ്യമന്ത്രിയും സി.പി.എമ്മും മാപ്പ് പറയണം: സതീശൻ
നെടുമ്പാശേരി: പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികൾ കുറ്റക്കാരാണെന്ന സി.ബി.ഐ കോടതി വിധി സ്വാഗതാർഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് കുടുംബങ്ങളെയാണ് സി.പി.എം ക്രിമിനലുകൾ അനാഥമാക്കിയത്. സി.ബി.ഐ വരാതിരിക്കാൻ ഒരു കോടിയോളം രൂപ സർക്കാർ ചെലവഴിച്ചു. പ്രതികളെ ഒളിപ്പിച്ചതും തെളിവുകൾ നശിപ്പിച്ചതും സി.പി.എമ്മാണ്. മുഖ്യമന്ത്രിയും പാർട്ടിയും ജനങ്ങളോട് ക്ഷമ പറയണം. 10 പ്രതികൾ കുറ്റക്കാരല്ലെന്നു കണ്ടെത്തിയ വിധിക്കെതിരെ കുടുംബവുമായി ആലോചിച്ച് അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Source link