ഒപ്പം താമസിച്ച യുവതിയുമായി ബന്ധം പുലർത്തി; സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

ഒപ്പം താമസിച്ച യുവതിയുമായി ബന്ധം പുലർത്തി; സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് | മനോരമ ഓൺലൈൻ ന്യൂസ് – Chennai News | Death | Latest News

ഒപ്പം താമസിച്ച യുവതിയുമായി ബന്ധം പുലർത്തി; സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

മനോരമ ലേഖകൻ

Published: December 29 , 2024 08:15 AM IST

1 minute Read

പ്രതീകാത്മക ചിത്രം

ചെന്നൈ ∙ തനിക്കൊപ്പം താമസിച്ച യുവതിയുമായി ബന്ധം പുലർത്തിയ സുഹൃത്തിനെ കൊലപ്പെടുത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമിഞ്ചിക്കര എംഎംഡിഎ കോളനിയിൽ താമസിക്കുന്ന മോഹൻ‌ റാം ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പം താമസിച്ചിരുന്ന മീനാക്ഷി എന്ന യുവതിയെയും അമിഞ്ചിക്കര പൊലീസ് പിടികൂടി. മോഹൻ‌റാമിന്റെ സുഹൃത്ത് ബാലചന്ദ്രനാണ് കൊല്ലപ്പെട്ടത്.

മോഹൻ‌ റാമും മീനാക്ഷിയും ഏതാനും മാസങ്ങളായി ഒരുമിച്ചു താമസിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഇവരുടെ വീട്ടിലെത്തിയ ബാലചന്ദ്രൻ രാത്രി അവിടെ തങ്ങുകയായിരുന്നു. പുലർച്ചെ ബാലചന്ദ്രനോടൊപ്പം മീനാക്ഷിയെ കണ്ടെത്തിയതിനെ തുടർന്ന് മോഹൻ‌ റാം ഇരുവരെയും മർദിച്ചു. ഇയാളുടെ അടിയേറ്റ് വീണ ബാലചന്ദ്രനെ അയൽവാസികൾ ഉടൻ തന്നെ കിൽപോക് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

English Summary:
Chennai Murder: A young man, Mohan Ram, was arrested in Chennai for murdering his friend after a love triangle involving Meenakshi, a woman living with him. Police are investigating the incident

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-chennainews 3hofpkl1bv084sntuva20ea1ei


Source link
Exit mobile version