WORLD
‘അസർബയ്ജാൻ വിമാനാപകടം ദാരുണമായ സംഭവം’; മാപ്പ് ചോദിക്കുന്നുവെന്ന് പുതിന്‍

മോസ്‌കോ: റഷ്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ അസർബയ്ജാൻ എയര്‍ലൈന്‍സിന്റെ യാത്രവിമാനം തകര്‍ന്നുവീണ സംഭവത്തില്‍ മാപ്പ് ചോദിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. വിമാനം റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടതാണെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ക്ഷമപറഞ്ഞ് പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. ‘റഷ്യന്‍ വ്യോമപരിധിക്കുള്ളില്‍ നടന്ന ദാരുണമായ സംഭവത്തില്‍ പുതിന്‍ ക്ഷമ ചോദിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു, പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടേയെന്ന് ആശംസിക്കുന്നു’ എന്ന് ക്രെംലിന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Source link