30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടാൻ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ

30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടാൻ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ | മനോരമ ഓൺലൈൻ ന്യൂസ് – Death | Murder | Latest News | Kerala News
30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടാൻ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ
മനോരമ ലേഖകൻ
Published: December 29 , 2024 06:51 AM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo by Nick Wagner/Xinhua/IANS)
ബെംഗളൂരു ∙ 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി പിതാവിനെ തലക്കടിച്ചുകൊന്ന മകനെ അറസ്റ്റ് ചെയ്തു. മൈസൂരു പെരിയപട്ടണ കൊപ്പ ഗ്രാമത്തിലെ ആനപ്പ (55) ആണ് മരിച്ചത്. മകൻ പാണ്ഡു (32) വിനെ ബൈലക്കുപ്പ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ആനപ്പയെ ഗുലേഡല്ല വനത്തിനു സമീപത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പാണ്ഡുവിന്റെ പങ്ക് പുറത്തുവന്നത്. ആനപ്പയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച ശേഷം മരിച്ചെന്ന് ഉറപ്പായപ്പോൾ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
English Summary:
Son Kill Father: Son arrested for murdering father to claim ₹30 lakh insurance payout. Pandu bludgeoned his father Anappa to death in Mysuru, India, triggering a police investigation.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 7qjnoqs2i7ds5aq7okfpi0jou6 mo-news-world-countries-india-indianews mo-news-common-bengalurunews mo-crime-murder mo-crime-crime-news
Source link