INDIA

10 ലക്ഷം കടന്ന് നോൺ–ഇമിഗ്രന്റ് വീസ എണ്ണം; ഇക്കൊല്ലം യുഎസിൽ പോയത് 20 ലക്ഷം ഇന്ത്യക്കാർ

10 ലക്ഷം കടന്ന് നോൺ–ഇമിഗ്രന്റ് വീസ എണ്ണം; ഇക്കൊല്ലം യുഎസിൽ പോയത് 20 ലക്ഷം ഇന്ത്യക്കാർ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | India US travel | US visa | Indian students US | US tourism | business travel US | travel to USA | non-immigrant visa | India to USA travel – Record Number of Indians Travel to the US: US Visas Surge | India News, Malayalam News | Manorama Online | Manorama News

10 ലക്ഷം കടന്ന് നോൺ–ഇമിഗ്രന്റ് വീസ എണ്ണം; ഇക്കൊല്ലം യുഎസിൽ പോയത് 20 ലക്ഷം ഇന്ത്യക്കാർ

മനോരമ ലേഖകൻ

Published: December 29 , 2024 01:53 AM IST

1 minute Read

ടൂറിസം, ബിസിനസ്, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് യാത്ര ഏറുന്നു

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ ഇക്കൊല്ലം നവംബർ വരെ 20 ലക്ഷത്തിലേറെപ്പേർ ഇന്ത്യയിൽനിന്ന് യുഎസിലേക്ക് യാത്ര ചെയ്തിട്ടുണ്ടെന്ന് യുഎസ് എംബസിയുടെ കണക്ക്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 26% വർധനയുണ്ട്. 4 വർഷത്തിനിടെ ഇന്ത്യയിൽനിന്ന് യുഎസിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ 5 മടങ്ങ് വർധനയാണുണ്ടായത്.

ഈ വർഷം മാത്രം ഇന്ത്യയിൽനിന്ന് 10 ലക്ഷത്തിലേറെ നോൺ–ഇമിഗ്രന്റ് വീസ യുഎസ് എംബസി നൽകി. ടൂറിസം, ചികിത്സ, ബിസിനസ്, താൽക്കാലിക ജോലി, വിദ്യാഭ്യാസം പോലെയുള്ള താൽക്കാലിക ആവശ്യങ്ങൾക്കായി പോകുന്നവർക്ക് നൽകുന്നതാണ് നോൺ–ഇമിഗ്രന്റ് വീസ.

2008–09 അക്കാദമിക വർഷത്തിനു ശേഷം യുഎസിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികളെ അയച്ചതും ഇന്ത്യയാണ്. ബിരുദ വിദ്യാർഥികളെ അയയ്ക്കുന്നതിലും തുടർച്ചയായി രണ്ടാം വർഷവും ഇന്ത്യ ഒന്നാമതാണ്.

English Summary:
US Visas Surge: Record Number of Indians Travel to the US

mo-news-common-newdelhinews mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-travel-usvisa mo-news-world-countries-india-indianews 3v0mcslokoltk3jpoo4gu80qr9 6anghk02mm1j22f2n7qqlnnbk8-list mo-news-world-countries-unitedstates


Source link

Related Articles

Back to top button