കേരളസർവകലാശാല പരീക്ഷ തീയതി പുനഃക്രമീകരിച്ചു
ഡിസംബർ 16 ന് ആരംഭിച്ച അഞ്ചാം സെമസ്റ്റർ
സി.ബി.സി.എസ്.എസ്./സി.ആർ സി.ബി.സി.എസ്.എസ്. (ഡബിൾ മെയിൻ ഉൾപ്പെടെ)/ബി.എ.
ഓണേഴ്സ് ഡിഗ്രി പരീക്ഷകളിൽ ഡിസംബർ 31 മുതൽ ജനുവരി 8 വരെയുള്ള പരീക്ഷകൾ
പുനഃക്രമീകരിച്ചു. പുതുക്കിയ തീയതികൾ www.keralauniversity.ac.inൽ.
പുതുക്കിയ ടൈംടേബിൾ
വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്ന്, രണ്ട് സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ
ഡിഗ്രി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ www.keralauniversity.ac.inൽ.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.എസ്സി ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ മെയിന്റ്നെൻസ് ആൻഡ് ഇല്ക്ട്രോണിക്സ് (സി.ബി.സി.എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 -22 വരെ അ്ഡമിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് പുതിയ സ്കീം ഓക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 9 മുതൽ നടക്കും.
അഞ്ചാം സെമസ്റ്റർ ബാച്ച്ലർ ഒഫ് ഫാഷൻ ടെക്നോളജി, ബി.എസ്സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ മോഡൽ 3 സിബിസിഎസ് (2022 അഡ്മിഷൻ റഗുലർ, 2018 -21 വരെ അ്ഡമിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് പുതിയ സ്കീം ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 30 മുതൽ നടക്കും.
ഓർമ്മിക്കാൻ…
ബി.ഫാം ലാറ്ററൽ എൻട്രി:
ബി.ഫാം ലാറ്ററൽ എൻട്രി അപേക്ഷകർക്ക് പേര്, ഫോട്ടോ, ഒപ്പ്, നാഷണാലിറ്റി, നേറ്റിവിറ്റി, സംവരണാനുകൂല്യങ്ങൾ, ഫീസ് ഇളവുകൾ എന്നിവ തെളിയിക്കുന്നതിനായി അപ്ലോഡ് ചെയ്ത രേഖകൾ പരിശോധിക്കാൻ അവസരം. 31ന് വൈകിട്ട് 5നകം സാധുവായ രേഖകൾ, ശരിയായ ഫോട്ടോ, ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യാം. വെബ്സൈറ്റ്: www.cee.kerala.gov.in
ഓൺലൈൻ രജിസ്ട്രേഷൻ:
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളേജുകളിലേക്കും കോഴ്സ് ഓപ്ഷനുകൾ 30 മുതൽ ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടു വരെ നൽകാം. വെബ്സൈറ്റ്: www.lbscentre.kerala.gov.in. ഫോൺ: 0471-2560363, 364.
കയർ ടെക്നോളജി:
കേന്ദ്ര ഗവൺമെന്റ് നിയന്ത്രണത്തിലുള്ള കയർബോർഡിന്റെ ആലപ്പുഴ, തഞ്ചാവൂർ, ആന്ധ്ര (രാജമണ്ഡ്രി) എന്നിവിടങ്ങളിൽ നടത്തുന്ന ഡിപ്ലോമ കോഴ്സ് ഇൻ അഡ്വാൻസ്ഡ് കയർ ടെക്നോളജി പ്രോഗ്രാമിന് ജനുവരി 10 വരെ അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത: പ്ലസ് ടു. വെബ്സൈറ്റ്: www.coirboard.gov.in. ഫോൺ - 0477 2258067 (ആലപ്പുഴ).
യു.ജി.സി നെറ്റ് സിറ്റി ഇന്റിമേഷൻ സ്ലിപ്:-
യു.ജി.സി നെറ്റ് ഡിസംബർ സെഷന്റെ സിറ്റി ഇന്റിമേഷൻ സ്ലിപ് ugcnet.nta.ac.inൽ. ജനുവരി മൂന്നു മുതൽ 16 വരെയാണ് പരീക്ഷ.
Source link