‘മോക്ഷത്തിനായി വിഷം കഴിച്ചു’; തിരുവണ്ണാമലയിൽ നാലുപേർ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ – Tiruvannamalai Tragedy: Four Found Dead in Hotel Room – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
‘മോക്ഷത്തിനായി വിഷം കഴിച്ചു’; തിരുവണ്ണാമലയിൽ നാലുപേർ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ
ഓൺലൈൻ ഡെസ്‍ക്
Published: December 29 , 2024 12:07 AM IST
1 minute Read
പ്രതീകാത്മകചിത്രം:Shutterstock
ചെന്നൈ∙ തമിഴ്നാട് തിരുവണ്ണാമലയിൽ നാലുപേർ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. 3 പേർ കുടുംബാംഗങ്ങളാണ്. മഹാകാല വ്യാസർ, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്. ‘മോക്ഷം’ പ്രാപിക്കുമെന്ന വിശ്വാസത്താൽ നാലുപേരും വിഷം കഴിച്ചുമരിച്ചെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ലോഡ്ജിൽ മുറിയെടുത്ത ഇവരെ ഇന്നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട ഒരു വിഡിയോ ഇവരുടെ മൊബൈലിൽനിന്ന് കണ്ടെടുത്തു. ദേവിയും ദേവനും വിളിച്ചതിനാൽ തിരുവണ്ണാമലയിൽ വീണ്ടുമെത്തിയെന്നാണു ഫോണിലെ വിഡിയോയിൽ പറയുന്നത്. തിരുവണ്ണാമലയിലെ കാർത്തിക ദീപം തെളിക്കൽ ചടങ്ങിൽ ഇവർ പങ്കെടുത്തിരുന്നു.
English Summary:
Tiruvannamalai Tragedy: Four Found Dead in Hotel Room
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 3hkuk1savonv11idrg7aqcc2rc mo-news-national-states-tamilnadu mo-health-death
Source link