ലിപ്സ്റ്റിക് സൂക്ഷിക്കാൻ 27 ലക്ഷത്തിന്റെ ബാഗ്: മകൾക്ക് അമ്മയുടെ ഹണിമൂൺ സമ്മാനം– വൈറൽ വിഡിയോ | മനോരമ ഓൺലൈൻ ന്യൂസ് – Mumbai Mother’s Wedding Gift: The Viral Story of a 27 Lakh Rupee Hermès Kelly Bag | Hermès Kelly Bag | വിലകൂടിയ ഹാൻഡ്ബാഗ് | വിവാഹ സമ്മാനം | Latest Mumbai News Malayalam | Malayala Manorama Online News
ലിപ്സ്റ്റിക് സൂക്ഷിക്കാൻ 27 ലക്ഷത്തിന്റെ ബാഗ്: മകൾക്ക് അമ്മയുടെ ഹണിമൂൺ സമ്മാനം– വൈറൽ വിഡിയോ
ഓൺലൈൻ ഡെസ്ക്
Published: December 28 , 2024 10:09 PM IST
1 minute Read
Photo Credit: (Instagram/@loveluxury)
മുംബൈ∙ വിവാഹസമ്മാനമായി മുംബൈ സ്വദേശിയായ ഒരമ്മ മകൾക്ക് നൽകിയ സമ്മാനമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. 27 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര ബാഗാണ് മകൾക്ക് ഹണിമൂണിന് പോകുമ്പോൾ കൊണ്ടുപോകാനായി അമ്മ വാങ്ങി നൽകിയത്. കടയിലെത്തിയ അമ്മയുടെയും മകളുടെയും വിഡിയോ വൈറലാവുകയാണ്.
പാരിസിലെ ആഡംബര ബ്രാൻഡായ ഹെർമിസിന്റെ കെല്ലി ബാഗാണ് അമ്മ വാങ്ങി നൽകിയത്. അമ്മയും മകളും കടയിലേക്ക് എത്തുന്നതു മുതലാണ് വൈറലായ വിഡിയോയിൽ കാണുന്നത്. വലിയ ബാഗ് വാങ്ങാനായി അമ്മ മകളെ നിർബന്ധിക്കുന്നു. എന്നാൽ ചെറിയ ബാഗാണ് തനിക്ക് വാങ്ങാൻ ആഗ്രഹമെന്നാണ് മകൾ അറിയിക്കുന്നത്. ഹണിമൂൺ വേളയിൽ ലിപ്സ്റ്റിക് കൊണ്ടുപോകാനായി ഒതുക്കമുള്ളതും സ്റ്റൈലിഷുമായ ബാഗ് വേണമെന്നാണ് മകൾ പറയുന്നത്.
വെള്ള നിറത്തിലുള്ള ബാഗാണ് യുവതി വാങ്ങുന്നത്. വിഡിയോ വൈറലായതോടെ നിരവധി പേരാണ് ബാഗിന്റെ വിലയെയും അമ്മയുടെ സമ്മാനത്തെ പറ്റിയുമെല്ലാം കമന്റ് ചെയ്യുന്നത്. ഒരു ബാഗിന് വേണ്ടി ഇത്രയും തുക എന്തിനാണ് ചെലവഴിക്കുന്നതെന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്.
English Summary:
Mumbai Mother’s Wedding Gift:mother gifts her daughter a 27 lakh rupee Hermès Kelly bag as a wedding gift, sparking a viral sensation.
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-fashion-hermes mo-news-world-countries-india-indianews mo-news-common-mumbainews mo-lifestyle-wedding 6hbr4duqcqr8rfholdlsta8jk6
Source link