നടി സഞ്ചരിച്ചിരുന്ന കാറിടിച്ച് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്; വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി

മഹാരാഷ്ട്രയിലെ കാണ്ടിവ്‌ലിയിൽ മറാഠി നടി സഞ്ചരിച്ചിരുന്ന കാറിടിച്ച് തൊഴിലാളി മരിച്ചു | മനോരമ ഓൺലൈൻ ന്യൂസ് – Mumbai Accident: Actress Urmila Kanetkar’s Car Accident Claims One Life | Actress Urmila Kanetkar | Car Accident | ഊർമിള കനേത്കർ | Latest Mumbai News Malayalam | Malayala Manorama Online News

നടി സഞ്ചരിച്ചിരുന്ന കാറിടിച്ച് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്; വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി

ഓൺലൈൻ ഡെസ്ക്

Published: December 28 , 2024 09:46 PM IST

1 minute Read

അപകടത്തിൽപ്പെട്ട കാർ (ഇടത്), നടി ഊർമിള കോത്താരെ (വലത്)

മുംബൈ∙ മഹാരാഷ്ട്രയിലെ കാണ്ടിവ്‌ലിയിൽ മറാഠി നടി സഞ്ചരിച്ചിരുന്ന കാറിടിച്ച് തൊഴിലാളി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. നടി ഊർമിള കോത്താരെ സഞ്ചരിച്ചിരുന്ന കാറാണ് തൊഴിലാളികളെ ഇടിച്ചുതെറിപ്പിച്ചത്. ഇരുവരുടെയും ശരീരത്തിലൂടെ കാർ കയറിയിറങ്ങി. കാർ ഡ്രൈവർക്കും നടിക്കും പരുക്കേറ്റിട്ടുണ്ട്. 

വെള്ളിയാഴ്ച രാത്രി ഷൂട്ടിങ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോൾ നടി ഊർമിള കോത്താരെ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് പോയിസർ മെട്രോ സ്റ്റേഷന് സമീപം ജോലി ചെയ്തിരുന്ന രണ്ടു തൊഴിലാളികളെ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.

ഡ്രൈവർക്കും ഗുരുതരമായി പരുക്കേറ്റു. ഊർമിളയ്ക്ക് നിസാര പരുക്കേറ്റു. കൃത്യസമയത്ത് കാറിന്റെ എയർബാഗ് തുറന്നതിനാലാണ് ഊർമിളയുടെ ജീവൻ രക്ഷിക്കാനായത്. അശ്രദ്ധയോടെ വാഹനമോടിക്കുക, മനഃപൂർവമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഡ്രൈവർക്കെതിരെ കേസെടുത്തു.

English Summary:
Mumbai Accident: Marathi actress Urmila Kanetkar was involved in a fatal car accident in Mumbai’s Kandivli, resulting in the death of a laborer and serious injuries to another.

mo-news-common-accident-accidentdeath 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list 6733s7aabenmrfqlu6ji3e1r5 mo-news-world-countries-india-indianews mo-crime-roadaccident mo-news-common-mumbainews


Source link
Exit mobile version