WORLD
ഹൂതി മിസൈലുകളെ തകർത്ത് ഇസ്രയേലിന്റെ താഡ്; സഹായകമായത് യു.എസ് സാങ്കേതിക വിദ്യ

ടെൽ അവീവ്: യെമനിൽനിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ തകർത്ത് ഇസ്രയേൽ. യു.എസിന്റെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം (താഡ്) ഉപയോഗിച്ചാണ് ഇസ്രയേൽ മിസൈലുകളെ തകർത്തത്. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. അതേസമയം, മിസൈലുകൾ തകർത്തതായി ഇസ്രയേലി സൈന്യം സ്ഥിരീകരിച്ചെങ്കിലും ഉപയോഗിച്ച മാർഗത്തെക്കുറിച്ച് അവർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ, താഡ് മിസൈലുകൾ വിജയകരമായി വിക്ഷേപിച്ചതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഇസ്രയേലി മാധ്യമമായ വാല ന്യൂസ് റിപ്പോർട്ട് ചെയ്തു.
Source link