INDIALATEST NEWS

‘എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നത്’: ബലാത്സംഗക്കേസിൽ രൂക്ഷവിമർശനം; അന്വേഷണത്തിന് പ്രത്യേക സംഘം

‘എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നത്’: ബലാത്സംഗക്കേസിൽ രൂക്ഷവിമർശനം; അന്വേഷണത്തിന് പ്രത്യേക സംഘം | തമിഴ്നാട് | അണ്ണാ സർവകലാശാല | മദ്രാസ് ഹൈക്കോടതി | മലയാളം ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Madras High Court Orders Special Probe into Anna University Rape Case | Anna University | Madras Highcourt | Rape | Malayalam News | India news | Malayala Manorama Online News

‘എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നത്’: ബലാത്സംഗക്കേസിൽ രൂക്ഷവിമർശനം; അന്വേഷണത്തിന് പ്രത്യേക സംഘം

ഓൺലൈൻ ഡെസ്ക്

Published: December 28 , 2024 04:16 PM IST

1 minute Read

മദ്രാസ് ഹൈക്കോടതി (Photo: Shutterstock / GEMINI PRO STUDIO)

ചെന്നൈ ∙ അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ  നിർദേശിച്ച് മദ്രാസ് ഹൈക്കോടതി. മൂന്നു മുതിർന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. ബി. സ്നേഹപ്രിയ, എസ്‌. ബ്രിന്ദ, അയമൻ ജമാൽ എന്നിവരാണ് സംഘത്തിലെ വനിത ഐപിഎസ് ഉദ്യോഗസ്ഥർ. കേസിലെ എഫ്ഐആർ ചോർന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചു.

എഫ്ഐആറിലെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് കോടതി വിമർശിച്ചു. ചെന്നൈ കമ്മിഷണറെയും സർവകലാശാലയെയും മദ്രാസ് ഹൈക്കോടതി വിമർശിച്ചു. എഫ്ഐആറിലെ ഭാഷ ഇരയെ കുറ്റപ്പെടുത്തുന്നതു പോലെയാണെന്നും കോടതി പറഞ്ഞു. ഒരു പ്രതി മാത്രമെന്ന കമ്മിഷണറുടെ പ്രസ്താവന മുൻവിധി സൃഷ്ടിക്കുമെന്നും  കമ്മിഷണറുടെ വാർത്താസമ്മേളനം ചട്ടപ്രകാരമോ എന്ന് സർക്കാർ പരിശോധിച്ച് നടപടി എടുക്കണമെന്നും കോടതി പറഞ്ഞു. രണ്ടാം വർഷ വിദ്യാർഥിനിയുടെ പഠനച്ചെലവ് സർവകലാശാല ഏറ്റെടുക്കണം. ഹോസ്റ്റൽ ഫീസ് അടക്കം മുഴുവൻ ചെലവും വഹിക്കണം. സർവകലാശാല ഐസിസി ഉടച്ചുവാർക്കണമെന്നും കോടതി പറഞ്ഞു.

ക്രിസ്മസ് ദിവസം രാത്രിയാണ് അണ്ണാ സർവകലാശാലയുടെ ക്യാംപസിനുള്ളിൽ വിദ്യാർഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. രണ്ടാം വർ‌ഷ വിദ്യാർഥിനിയാണ് ആക്രമിക്കപ്പെട്ടത്. പെൺ‌കുട്ടിയും ആൺസുഹൃത്തും പള്ളിയിൽ നിന്നും തിരികെ വരുമ്പോഴായിരുന്നു സംഭവം. രണ്ട് പേർ ചേർന്നു ആൺ സുഹൃത്തിനെ മർദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനു ശേഷം അജ്ഞാതരായ അക്രമികൾ സംഭവസ്ഥലത്ത് നിന്നു രക്ഷപ്പെട്ടിരുന്നു.
കേസിൽ കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാന ശേഖരനെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. 37 വയസ്സുകാരനായ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയ്ക്ക് ഡിഎംകെ ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.

English Summary:
Madras High Court Orders Special Probe into Anna University Rape Case: The court condemned the police’s handling of the case, including the flawed FIR and prejudicial statements, and is implementing significant reforms at the university.

5us8tqa2nb7vtrak5adp6dt14p-list mo-crime-crimeagainstwomen mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-madrashighcourt mo-crime-gang-rape 4v7k0uhv7guukk2qetk7fk1omr mo-crime-crime-news


Source link

Related Articles

Back to top button