ആ​ർ​ലേ​ക്കറുടെ സത്യപ്രതിജ്ഞ 2ന്

തിരുവനന്തപുരം: പുതിയ ഗവർണർ രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക്കർ ജനുവരി രണ്ടിന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും. പൊതുഭരണ വകുപ്പാണ് ചടങ്ങ് നടത്തുന്നത്. രണ്ടിന് മന്നം ജയന്തിക്ക് പൊതു അവധിയായതിനാൽ ചടങ്ങ് മൂന്നിലേക്ക് മാറ്റുന്നതും പരിഗണനയിലുണ്ട്. ആർലേക്കർ ഒന്നിന് തലസ്ഥാനത്തെത്തും. രാജ്ഭവനിലെ ഗസ്റ്റ് ബ്ലോക്കിലായിരിക്കും താമസിക്കുക. ചുമതലയേറ്റ ശേഷം ഗവർണറുടെ അനന്തപുരി എന്ന പ്രസിഡൻഷ്യൽ ബ്ലോക്കിലേക്ക് മാറും. നിലവിലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഞായറാഴ്ച വൈകിട്ട് ഡൽഹിയിലേക്ക് പോവും. ഇന്ന് വൈകിട്ട് നാലരയ്ക്ക് ഗവർണർക്ക് രാജ്ഭവനിൽ ജീവനക്കാർ യാത്രഅയപ്പ് നൽകും. സർക്കാർ യാത്രഅയപ്പ് നൽകുന്നില്ല. സർവകലാശാലാ വൈസ്ചാൻസലർമാർ ഇന്ന് 11.30ന് അദ്ദേഹത്തെ സന്ദർശിക്കും. ചീഫ്സെക്രട്ടറിയും എത്തിയേക്കും. ഇന്നലെ തിരുവനന്തപുരം ഗവ.ഡെന്റൽ കോളേജിലെ പരിശോധനയ്ക്ക് ശേഷം വൈകിട്ട് ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ ആശ്രമത്തിലെ പരിപാടിയിലും പങ്കെടുത്തു.


Source link
Exit mobile version