INDIA

നാട്ടിൽ നിന്നും പെട്രോളുമായി ഡൽഹിയിൽ; പാർലമെന്റിനു മുന്നിൽ തീ കൊളുത്തിയ യുവാവ് മരിച്ചു

നാട്ടിൽ നിന്നും പെട്രോളുമായി ഡൽഹിയിൽ; പാർലമെന്റിനു മുന്നിൽ തീ കൊളുത്തിയ യുവാവ് മരിച്ചു | ‍ആത്മഹത്യ | ‍ഡൽഹി | പാർലമെന്റ് | മനോരമ ഓൺലൈൻ ന്യൂസ് – Man Dies After Self-Immolation Attempt Near New Parliament Building | Suicide | Parliament | India News | Malayalam News | Malayala Manorama Online News

നാട്ടിൽ നിന്നും പെട്രോളുമായി ഡൽഹിയിൽ; പാർലമെന്റിനു മുന്നിൽ തീ കൊളുത്തിയ യുവാവ് മരിച്ചു

മനോരമ ലേഖകൻ

Published: December 28 , 2024 09:16 AM IST

1 minute Read

പുതിയ പാർലമെന്റ് പരിസരം (PTI Photo)

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശി ജിതേന്ദ്രയാണ് (26) മരിച്ചത്. ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഡൽഹിയിലെ ആ‍ർഎംഎൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ബുധനാഴ്ച രാവിലെ നാട്ടിൽ നിന്നും പെട്രോളുമായി ഡൽഹിയിലെത്തിയ ജിതേന്ദ്ര നേരെ പാർലമെന്റ് മന്ദിരത്തിലേക്ക് വന്നുവെന്നാണ് വിവരം. വൈകിട്ട് മൂന്നരയ്ക്കാണ് പാർലമെന്റ് മന്ദിരത്തിനു മുന്നിലെ റോഡിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി പാർലമെന്റിന് മുന്നിലേക്ക് ഓടി വരികയായിരുന്നു. പാർലമെന്റിന് സമീപമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീ അണച്ചു.

പൊലീസ് വാഹനത്തിൽ ആർഎംഎൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഉത്തർ പ്രദേശ് പൊലീസ് തനിക്കെതിരെ റജിസ്റ്റ‍ർ കേസുകളിൽ കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നാണ് ആശുപത്രിയിലെത്തിയ പൊലീസിന് ഇയാൾ നൽകിയ മരണമൊഴി. 2021ൽ ബാഗ്പത്തിൽ റജിസ്റ്റ‌ർ ചെയ്ത 3 കേസുകളിൽ ജിതേന്ദ്ര പ്രതിയാണെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചു.

English Summary:
Man Dies After Self-Immolation Attempt Near New Parliament Building: The victim, Jitendra, died in the hospital after setting himself on fire, citing inadequate police investigation as his reason.

mo-legislature-parliament mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list mo-news-common-uttar-pradesh-police 40oksopiu7f7i7uq42v99dodk2-list mo-health-suicide mo-news-world-countries-india-indianews 5jo37rg4kfk9nj9k1495hk8ql3


Source link

Related Articles

Back to top button