വിമാനത്തിന്റെ ശുചിമുറിയിൽ നിന്നു സിഗരറ്റിന്റെ മണം, പിന്നാലെ പരിശോധന; മലയാളിക്ക് എതിരെ കേസ്
വിമാനത്തിന്റെ ശുചിമുറിയിൽ നിന്നു സിഗരറ്റിന്റെ മണം, പിന്നാലെ പരിശോധന; മലയാളിക്ക് എതിരെ കേസ് | പുകവലി | ഇൻഡിഗോ | മുംബൈ പൊലീസ് | മനോരമ ഓൺലൈൻ ന്യൂസ് | മലയാളം ന്യൂസ് – Keralite Arrested for Smoking on IndiGo Flight from Abu Dhabi to Mumbai | Indigo | Mumbai | India News | Malayalam News | Malayala Manorama Online News
വിമാനത്തിന്റെ ശുചിമുറിയിൽ നിന്നു സിഗരറ്റിന്റെ മണം, പിന്നാലെ പരിശോധന; മലയാളിക്ക് എതിരെ കേസ്
മനോരമ ലേഖകൻ
Published: December 28 , 2024 09:18 AM IST
1 minute Read
പ്രതീകാത്മക ചിത്രം
മുംബൈ ∙ അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച മലയാളിക്കെതിരെ കേസെടുത്തു. കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിന് എതിരെയാണ് (26) കേസ്. ശുചിമുറിയിൽ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ ജീവനക്കാർ പരിശോധിക്കുകയും സിഗരറ്റ് കുറ്റി കണ്ടെത്തുകയും ചെയ്തു.
പുക വലിച്ചെന്ന് സമ്മതിച്ച മുഹമ്മദ്, വിമാനത്തിൽ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായിരുന്നെന്ന് പറഞ്ഞു. പോക്കറ്റിൽ നിന്ന് 6 സിഗരറ്റും കണ്ടെടുത്തു. വിമാനമിറങ്ങിയതിന് ശേഷം തുടർനടപടികൾക്കായി സുരക്ഷാ ജീവനക്കാർക്ക് യുവാവിനെ കൈമാറി. തുടർന്ന് സഹാർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കേസെടുത്ത് നോട്ടിസ് നൽകി വിട്ടയച്ചു. 4 മാസം മുൻപാണ് ഇയാൾ അബുദാബിയിലേക്ക് പോയത്.
English Summary:
Keralite Arrested for Smoking on IndiGo Flight from Abu Dhabi to Mumbai: A 26-year-old Keralite was arrested for smoking on an IndiGo flight from Abu Dhabi to Mumbai, highlighting the importance of adhering to airline regulations.
5us8tqa2nb7vtrak5adp6dt14p-list 5luatkdpvbeep77usn4h6nqvjr 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-kannurnews mo-travel-flights mo-health-smoking mo-news-common-mumbainews mo-auto-indigo mo-news-common-keralanews
Source link