ദക്ഷിണകൊറിയയിൽ ആക്ടിങ് പ്രസിഡന്റിനെയും ഇംപീച്ച് ചെയ്തു


സോൾ: മുൻപ്രസിഡന്റ് യൂൻ സുക് യോൾ ഹ്രസ്വകാല പട്ടാളനിയമം ഏർപ്പെടുത്തിയതിനെത്തുടർന്ന് രാഷ്ട്രീയാസ്ഥിരത ഉടലെടുത്ത ദക്ഷിണകൊറിയയിൽ ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്ക് സൂയെയും പാർലമെന്റ് ഇംപീച്ച് ചെയ്തു.മുൻപ്രസിഡന്റ് യോളിന്റെ ഇംപീച്ച്‌മെന്റ് ശരിവെക്കണോയെന്ന കാര്യം ഭരണഘടനാക്കോടതിയുടെ പരിഗണനയിലിരിക്കേയാണ് ആക്ടിങ് പ്രസിഡന്റിനെയും പുറത്താക്കുന്നത്. ഹാൻ ഡക്ക് സൂവിനെതിരേയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാർലമെന്റ് പാസാക്കിയെങ്കിലും അക്കാര്യത്തിലും അന്തിമതീരുമാനമെടുക്കേണ്ടത് ഭരണഘടനാക്കോടതിയാണ്. പാർലമെന്റ് സൂയെ ഇംപീച്ച് ചെയ്തതിനുപിന്നാലെ, ദക്ഷിണകൊറിയൻ നിയമപ്രകാരം ധനമന്ത്രി ചൊയ് സാങ് മോക്ക് ആക്ടിങ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്തു.


Source link

Exit mobile version