INDIALATEST NEWS

ശിൽപശാലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കോൺഗ്രസ്

ശിൽപശാലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കോൺഗ്രസ് | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ |Congress | AICC |PCC | organizational workshops | revitalization | Belgaum | Kerala | K. Sudhakaran | K.C. Venugopal | Mallikarjun Kharge AICC Revitalization Plan: Congress to Focus on Organizational Workshops | India News, Malayalam News | Manorama Online | Manorama News

ശിൽപശാലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കോൺഗ്രസ്

മനോരമ ലേഖകൻ

Published: December 28 , 2024 03:10 AM IST

1 minute Read

മുൻ തീരുമാനങ്ങൾ നടപ്പിലായില്ലെന്ന് വിമർശനം

 ബെളഗാവി ∙ വിശാല പ്രവർത്തകസമിതി യോഗം തീരുമാനിച്ച സംഘടനാ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് എല്ലാ പിസിസികളും സംഘടനാ ശിൽപശാലകൾ സംഘടിപ്പിക്കാൻ എഐസിസി നിർദേശിക്കും. ഫെബ്രുവരിയിൽ നടത്താനാണ് സാധ്യത. ഓരോ സംസ്ഥാനങ്ങളിലെയും പാർട്ടിയുടെ സ്ഥിതി ഈ ശിൽപശാല അവലോകനം ചെയ്യും. അതനുസരിച്ചുള്ള മാറ്റങ്ങളും തീരുമാനിക്കും. എഐസിസി നേതൃത്വം ഈ ശിൽപശാലകളിൽ പങ്കെടുക്കും.

സംഘടനയെ ശക്തമാക്കാനായി ഒരു വർഷം മാറ്റിവയ്ക്കുമെന്നാണ് ബെളഗാവി പ്രഖ്യാപനമെങ്കിലും ഫെബ്രുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ പൂർത്തിയാക്കാനാണ് ശ്രമം. ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒഴിച്ചാൽ മറ്റിടങ്ങളിൽ താഴെത്തട്ടിൽ പാർട്ടി കമ്മിറ്റികളുടെ സ്ഥിതി ശോചനീയമാണ്.

റായ്പുരിലും ഉദയ്പുരിലും നടന്ന സമ്മേളനങ്ങളിൽ സംഘടനയെ ശക്തമാക്കാനുള്ള തീരുമാനങ്ങൾ എടുത്തെങ്കിലും അതിൽ പലതും നടപ്പാക്കാനുണ്ട്. പ്രഖ്യാപനങ്ങൾ അല്ലാതെ ഒന്നും നടക്കുന്നില്ലെന്ന വിമർശനം നേതൃത്വം നേരിടുന്നുമുണ്ട്. ഒരാൾ ഒരു പദവി എന്ന തീരുമാനമടക്കം പാലിക്കപ്പെട്ടിട്ടില്ല. ആ തീരുമാനം നടപ്പാക്കുമോ എന്ന ചോദ്യത്തിന് സംഘടനാ തലത്തിൽ യോഗം എടുത്ത തീരുമാനങ്ങളുടെ വിശദാംശങ്ങൾ വൈകാതെ അറിയിക്കുമെന്നായിരുന്നു സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രതികരണം. 
വേണുഗോപാൽ തന്നെ പാർട്ടി പദവിക്കൊപ്പം ലോക്സഭാംഗവുമാണ്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ പ്രതിപക്ഷനേതാവാണ്. കേരളത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പാർലമെന്റ് അംഗമാണ്. ഒരു പദവിയിൽ പരമാവധി 5 വർഷം എന്ന മുൻ തീരുമാനവും പ്രായോഗിക തലത്തിൽ വന്നിട്ടില്ല.

∙നേരത്തെ എടുത്ത തീരുമാനങ്ങളടക്കം നടപ്പിൽ വരുത്താനാണ് ശ്രമിക്കുന്നത്. ഏൽപിച്ച ജോലി നിർവഹിക്കാതെ പാർട്ടി ചുമതലകളിൽ ഇനി പേരിന് തുടരാൻ കഴിയില്ല. ഭാരവാഹികളെ ഓഡിറ്റിങിനു വിധേയമാക്കും -കെ.സി.വേണുഗോപാൽ

English Summary:
AICC Revitalization Plan: Congress to Focus on Organizational Workshops

mo-politics-leaders-kcvenugopal mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mallikarjunkharge mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list e2fsbj7nsaha94otso3jc0pe6 mo-politics-parties-congress


Source link

Related Articles

Back to top button